Screengrab: www.niperhyd.ac.in
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നിപർ) അഹമ്മദാബാദ്, ഗുവാഹാട്ടി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്.എ.എസ്.നഗർ എന്നീ കേന്ദ്രങ്ങളിലായി നടത്തുന്ന മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാസ്റ്റർ ഓഫ് സയൻസ് (ഫാർമസി), മാസ്റ്റർ ഓഫ് ഫാർമസി, മാസ്റ്റർ ഓഫ് ടെക്നോളജി (ഫാർമസി), മാസ്റ്റർ ഓഫ് ടെക്നോളജി, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയിലേക്ക് പ്രോഗ്രാമിനനുസരിച്ച് ബി.ഫാം, ബി.എ.എം.എസ്., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്സി. ആൻഡ് എ.എച്ച്., നിശ്ചിത ബ്രാഞ്ചുകളിൽ ബി.ഇ/ബി.ടെക്, നിശ്ചിത വിഷയങ്ങളിൽ എം.എസ്സി. ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. ഓരോ സെന്ററിലെയും കോഴ്സ് ലഭ്യത, പ്രവേശനത്തിനുവേണ്ട യോഗ്യത തുടങ്ങിയവ http://www.niperhyd.ac.in/NIPERJEE.html ലെ മാസ്റ്റേഴ്സ് ബ്രോഷറിൽ കിട്ടും.
കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് എന്നിവയിലെ വിവിധ മേഖലകൾ, ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ് എന്നിവയിലാണ് പിഎച്ച്.ഡി. പ്രോഗ്രാം. വിശദാംശങ്ങൾ വെബ്സൈറ്റിലെ പിഎച്ച്.ഡി. ബ്രോഷറിൽ ലഭിക്കും.
രണ്ടുവിഭാഗങ്ങളിലെയും പ്രവേശനം ജൂൺ അഞ്ചിന് നടത്തുന്ന നിപർ ജോയന്റ്എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) വഴിയായിരിക്കും. അപേക്ഷ മേയ് എട്ടുവരെ http://www.niperhyd.ac.in/NIPERJEE.html വഴി നൽകാം.
Content Highlights: NIPER invites application for Masters, Ph.D. courses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..