Representative image
ജയ്പുരിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആയുര്‍വേദയില്‍ (എന്‍.ഐ.എ.) വിവിധ ഇന്റര്‍ ഡിസിപ്ലിനറി എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രോഗ്രാമുകള്‍: (i) ആയുര്‍വേദ ഡയറ്റ് ആന്‍ഡ് ന്യൂട്രിഷന്‍ (ii) ആയുര്‍വേദ മാനുസ്‌ക്രിപ്‌റ്റോളജി (iii) ആയുര്‍യോഗ പ്രിവന്റീവ് കാര്‍ഡിയോളജി (iv) മര്‍മളോജി ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ (v) സൗന്ദര്യ ആയുര്‍വേദ (ആയുര്‍വേദിക് കോസ്മറ്റോളജി) (vi) വൃക്ഷായുര്‍വേദ.
യോഗ്യത: ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എന്‍.വൈ.എസ്., ബി.എസ്.എം.എസ്., എം.ബി.ബി.എസ്., ബി.എസ്‌സി./എം.എസ്‌സി. ഡയറ്ററ്റിക്‌സ്, ബി.എസ്‌സി. ഫുഡ് ആന്‍ഡ് ന്യുട്രിഷന്‍, ബി.എസ്‌സി. സ്‌പോര്‍ട്‌സ് മെഡിസിന്‍, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്‌സി. ഇന്‍ സ്‌കിന്‍ കെയര്‍ ആന്‍ഡ് ഏസ്തറ്റിക് മെഡിസിന്‍, ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍/ഫോറസ്ട്രി/ഹോര്‍ടിക്കള്‍ച്ചര്‍/ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദം, എം.എ. സംസ്‌കൃതം ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടാവും. ടെസ്റ്റില്‍ ബന്ധപ്പെട്ട വിഷയത്തിലെയും പൊതുവിജ്ഞാനം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയിലെയും ചോദ്യങ്ങള്‍ ഉണ്ടാകും. അപേക്ഷാഫോറവും പ്രോസ്പക്ടസും www.nia.nic.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഫെബ്രുവരി 28നകം സ്ഥാപനത്തില്‍ ലഭിക്കണം.
Content Highlights: Interdisciplinary Masters at the National Institute of Ayurveda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..