ഐ.എന്‍.ഐ.-സി.ഇ.ടി: 2022 ജൂലായ് സെഷന് അപേക്ഷിക്കാം


-

ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇമ്പോര്‍ട്ടന്‍സ് (ഐ.എന്‍.ഐ.) കമ്പൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റി(സി.ഇ.ടി.)ന് അപേക്ഷിക്കാം.

സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍

വിവിധ എയിംസ് (ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്‌ന, റായ്പുര്‍, ഋഷികേശ്, ബിബിനഗര്‍, ബട്ടിന്‍ഡ തുടങ്ങിയവ), ജിപ്മര്‍ (പുതുച്ചേരി), നിംഹാന്‍സ് (െബംഗളൂരു), പി.ജി.ഐ.എം.ഇ.ആര്‍. (ചണ്ഡീഗഢ്),

എസ്.സി.ടി.ഐ.എം.എസ്.ടി. (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങളിലെ 2022 ജൂലായ് സെഷനിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍/െഡന്റല്‍ കോഴ്‌സുകളിലെ - എം.ഡി./എം.എസ്./എം.സി.എച്ച്. (6 വര്‍ഷം), ഡി.എം. (6 വര്‍ഷം)/എം.ഡി.എസ്. തുടങ്ങിയവ- പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ്, ഐ.എന്‍.ഐ-സി.ഇ.ടി.

രജിസ്‌ട്രേഷന്‍

www.aiimsexams.org/ വഴി രജിസ്റ്റര്‍ ചെയ്ത് ബേസിക് ഇന്‍ഫര്‍മേഷന്‍ നല്‍കണം. മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചുവരെ ഇതിന് സൗകര്യമുണ്ടാകും. എയിംസ് ഈ കോഴ്‌സുകളിലെ പ്രവേശനത്തിനായി 2019, 2020, 2021 വര്‍ഷങ്ങളിലെ ജനുവരി/ജൂലായ് സെഷനുകളിലും 2022 ജനുവരി സെഷനുകളിലും നടത്തിയ പരീക്ഷകള്‍ക്ക് ബേസിക് രജിസ്‌ട്രേഷന്‍ നടത്തി, അത് അംഗീകരിക്കപ്പെട്ടവര്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തുകയോ ബേസിക് ഇന്‍ഫര്‍മേഷന്‍ നല്‍കുകയോ ചെയ്യേണ്ടതില്ല. അവര്‍, എക്‌സാമിനേഷന്‍ യുണിക് കോഡ് (ഇ.യു.സി.) രൂപപ്പെടുത്തേണ്ട ഘട്ടത്തില്‍ അത് രൂപപ്പെടുത്തി (പഴയത് സ്വീകാര്യമല്ല) അപേക്ഷ പൂര്‍ത്തിയാക്കണം.

രജിസ്‌ട്രേഷന്‍, ബേസിക് ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ നില മാര്‍ച്ച് 11-ന് പ്രസിദ്ധപ്പെടുത്തും. ഇത് അംഗീകരിക്കപ്പെട്ടവര്‍ക്ക് ഇ.യു.സി. രൂപപ്പെടുത്താനും തുടര്‍ന്ന് അപേക്ഷ പൂര്‍ത്തിയാക്കാനും വിവരങ്ങള്‍ ഭേദഗതി ചെയ്യാനും 21-ന് വൈകീട്ട് അഞ്ചു മുതല്‍ ഏപ്രില്‍ 11-ന് വൈകീട്ട് അഞ്ചു വരെ സൗകര്യമുണ്ടാകും..

Content Highlights: Institute of National Importance Combined Entrance Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented