അഹമ്മദാബാദ് ഐ.ഐ.ടി.ആർ.എ.എമ്മിൽ ഗവേഷണം


ഡോ. എസ്. രാജൂകൃഷ്ണൻ

എൻജിനിയറിങ്/ടെക്നോളജി, ബേസിക് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്

പ്രതീകാത്മക ചിത്രം

ഗുജറാത്ത് അഹമ്മദാബാദിലെ സ്വയംഭരണ സർവകലാശാലയായ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ (ഐ.ഐ.ടി.ആർ.എ.എം.), 2022-’23 സ്പ്രിങ്‌ സെമസ്റ്ററിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മേഖലകൾ : സിവിൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് (ഇലക്‌ട്രിക്കൽ, കംപ്യൂട്ടർ സയൻസ്), മെക്കാനിക്കൽ ആൻഡ് ഏറോസ്പേസ് എൻജിനിയറിങ് (മെക്കാനിക്കൽ എൻജിനിയറിങ്, ഏറോസ്പേസ് എൻജിനിയറിങ്), ബേസിക് സയൻസസ് (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി), ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി) എന്നീ വകുപ്പുകളിലാണ് റഗുലർ/പാർട് ടൈം ഗവേഷണാവസരമുള്ളത്.

റഗുലർ പിഎച്ച്.ഡി. പ്രോഗ്രാം സ്പോൺസേഡ്, സെൽഫ് - ഫിനാൻസ്ഡ്, ഫെലോഷിപ്പ്, റിസർച്ച് അസിസ്റ്റൻറ്ഷിപ്പ് ത്രൂ പ്രൊജക്ട് എന്നിവിഭാഗങ്ങളിലും പാർട് ടൈം പിഎച്ച്.ഡി. പ്രോഗ്രാം, കോളേജ് ടീച്ചർ, ഐ.ഐ.ടി.ആർ.എ.എം. ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് വിഭാഗങ്ങളിൽ ലഭ്യമാണ്.

യോഗ്യത

  • എൻജിനിയറിങ്/ടെക്നോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ, ബന്ധപ്പെട്ട എൻജിനിയറിങ്/ ടെക്നോളജി ബ്രാഞ്ചിലെ മാസ്റ്റേഴ്സ്, ബാച്ച്‌ലർ ബിരുദം.
  • എൻജിനിയറിങ്/സയൻസ് മേഖലയിൽ ബാച്ച്‌ലർ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും ഉള്ളവർക്ക് ബേസിക് സയൻസസ് വിഭാഗത്തിൽ അപേക്ഷിക്കാം.
  • ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഷയങ്ങളിൽ എം.എ./തത്തുല്യ ബിരുദം, കൊമേഴ്സ് മാസ്റ്റേഴ്സ് ബിരുദം, സയൻസിലെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് എന്നിവയിലൊന്നുള്ളവർക്ക് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലേക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവരെ അവരുടെ അക്കാദമിക് പശ്ചാത്തലത്തിന് അനുസൃതമായ മേഖലയിലെ ഗവേഷണത്തിന് പരിഗണിക്കും.
എഴുത്തുപരീക്ഷ

  • എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്., യു.ജി.സി. - സി.­എസ്.ഐ.ആർ. - നെറ്റ്/ ജെ.ആർ.എഫ്., എസ്.എൽ.ഇ.ടി., ഗേറ്റ് യോഗ്യത നേടിയവർ, ടീച്ചർ ഫെലോഷിപ്പ് ഉള്ളവർ/എം.­ഫിൽ ബിരുദമുള്ളവർ എന്നിവരെ എഴുത്തുപരീക്ഷയിൽനിന്ന്‌ ഒഴിവാക്കും.
  • വിവരങ്ങൾക്ക്: iitram.ac.in
  • അവസാനത്തീയതി: നവംബർ-28.

Content Highlights: IITRAM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented