ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ  പ്രവേശനം: അപേക്ഷ 19 വരെ


പ്രതീകാത്മക ചിത്രം | Photo: gettyimages.in

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി.) ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം.നാലുവർഷം ദൈർഘ്യമുള്ള ബി.ടെക്. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്), അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി, ബി.ടെക്. എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമുകളാണ് ഉള്ളത്. അഞ്ചുവർഷ പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല.

യോഗ്യത: 1.10.1997-നോ ശേഷമോ ജനിച്ചവരാവണം. പ്ലസ്ടു/തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം എന്നിവ പഠിച്ച് അഞ്ചിനുംകൂടി മൊത്തം 75 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. 2022-ലെ ജെ.ഇ.ഇ. അ ഡ്വാൻസ്ഡിൽ കാറ്റഗറിയനുസരിച്ച് മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും നിശ്ചിത കട്ട്ഓഫ് മാർക്ക് നേടേണ്ടതുണ്ട്. ജനറൽ വിഭാഗക്കാർ മൊത്തത്തിൽ പതിനാറും വിഷയങ്ങൾക്ക് ഓരോന്നിനും നാലും ശതമാനം മാർക്കു നേടിയിരിക്കണം.

അപേക്ഷ: http://admission.iist.ac.in വഴി സെപ്‌റ്റംബർ 19 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ബ്രാഞ്ച് താത്‌പര്യവും അപ്പോൾ നൽകണം. രജിസ്ട്രേഷൻ ഫീസ്: വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ- 300 രൂപ; മറ്റുള്ളവർ- 600 രൂപ.

സെപ്‌റ്റംബർ 20 വൈകീട്ട് അഞ്ചിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ബ്രാഞ്ച് താത്‌പര്യങ്ങൾ സെപ്‌റ്റംബർ 21 വൈകീട്ട് അഞ്ചുവരെ ഭേദഗതി ചെയ്യാം. സീറ്റ് അലോട്‌മെൻറ്/അക്സപ്റ്റൻസ് നടപടികൾ സെപ്‌റ്റംബർ 22-ന് തുടങ്ങും. വിശദമായ സമയക്രമവും കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ബ്രോഷർ കാണുക.

Content Highlights: Indian Institute of Space Science and Technology, Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented