പാചക കലയില്‍ (കളിനറി ആര്‍ട്‌സ്) ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ.) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഈ സ്വയംഭരണ സ്ഥാപനം മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയുമായി സഹകരിച്ചാണ് നൊയിഡ, തിരുപ്പതി കേന്ദ്രങ്ങളില്‍ പ്രോഗ്രാം നടത്തുന്നത്.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍വേണ്ട വൈദഗ്ധ്യവും അറിവും മനോഭാവവും വിദ്യാര്‍ഥികളില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഈ പ്രോഗ്രാമുകള്‍ ലക്ഷ്യമിടുന്നു. 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചവര്‍ക്ക് ബി.ബി.എ. (കളിനറി ആര്‍ട്‌സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കളിനറി ആര്‍ട്‌സ്/ഹോസ്പിറ്റാലിറ്റി/ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫുള്‍ടൈം ബാച്ചിലര്‍ ബിരുദം 50 ശതമാനം മാര്‍ക്കോടെ നേടിയവര്‍ക്ക് കളിനറി ആര്‍ട്‌സ് എം.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം. ഉയര്‍ന്നപ്രായം ബി.ബി.എ.യ്ക്ക് 22 വയസ്സും എം.ബി.എ.ക്ക് 25 വയസ്സും ആണ്. 1.7.2021 പ്രകാരം കണക്കാക്കും.
അപേക്ഷ http://thims.gov.in വഴി നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജൂലായ് 15-നകം നൊയിഡ ഐ.സി.ഐ.യില്‍ ലഭിക്കണം. വിലാസം സൈറ്റിലെ ബ്രോഷറില്‍. പ്രിന്റ് ഔട്ടിന്റെ പകര്‍പ്പ് Indianaculinayinstitute@gmail.com ലേക്കും അയയ്ക്കാം.
Content Highlights: Indian Culinary Institute invites application for BBA, MBA Courses
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..