പ്രതീകാത്മക ചിത്രം | Photo:gettyimages.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏറോസ്പേസ് എന്‍ജിനിയറിങ്, ഏവിയോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഏര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ് എന്നീ വകുപ്പുകളിലാണ് അവസരം.
ഐ.ഐ.എസ്.ടി. ഫണ്ടിങ്ങോടെയും ബാഹ്യ ഫണ്ടിങ്ങോടെയും നടത്താവുന്ന ഗവേഷണങ്ങളുടെ മേഖലകളും വിശദാംശങ്ങളുംhttp://www.iist.ac.in ലെ അഡ്മിഷന് ലിങ്കില്‍ ലഭിക്കും. 2020 ഡിസംബര്‍ 29ന് 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാര്‍ഥിയുടെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശന അര്‍ഹത നിര്‍ണയിക്കുക. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ആണെങ്കില്‍ ഗേറ്റ് സ്കോര്‍ അടിസ്ഥാനമാക്കിയാകണം മാസ്റ്റേഴ്സ് പഠിച്ചത്. എന്‍ജിനിയറിങ് പിഎച്ച്.ഡി.ക്ക് അപേക്ഷിക്കുന്ന ഈ വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് ഗേറ്റ് കട്ട് ഓഫ് സ്കോര്‍ ബാധകമല്ല.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി സയന്‍സ്, ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/ സോഷ്യല്‍ സയന്‍സ് മാസ്റ്റേഴ്സ് ഉള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ആയിരിക്കണം മാസ്റ്റേഴ്സ്. മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം. അപേക്ഷ https://www.iist.ac.in വഴി നല്‍കാം. ഐ.ഐ.എസ്.ടി. ഫണ്ടഡ് വിഭാഗം അപേക്ഷ ഡിസംബര്‍ 29 വരെയും എക്സ്റ്റേണല്‍ ഫണ്ടഡ് വിഭാഗം അപേക്ഷ ജനുവരി ആറു വരെയും നല്‍കാം.
Content Highlights: IIST invites application for space research apply now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..