Indian Institute of Science Bengaluru
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.), കോർ സയൻസും ഇൻറർ ഡിസിപ്ലിനറി വിഷയങ്ങളും ഉൾപ്പെട്ട, ഗവേഷണത്തിന് ഊന്നൽ നൽകുന്ന നാലുവർഷ ബാച്ച്‌ലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാം 2023 പ്രവേശനത്തിന് അപേക്ഷിക്കാം.
കോഴ്സ് ഘടന
എട്ട് സെമസ്റ്റർ പ്രോഗ്രാമിൽ ആദ്യ മൂന്നു സെമസ്റ്ററുകളിൽ എല്ലാ വിദ്യാർഥികളും ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് എന്നിവയിലെ കോർ കോഴ്സുകൾ പഠിക്കുന്നു. അടുത്ത മൂന്നുസെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ് എന്നീ മേജർ ഡിസിപ്ലിനുകൾ ഒന്നിൽ സ്പെഷ്യലൈസ് ചെയ്യുന്നു. ഏഴാംസെമസ്റ്ററിൽ അഡ്വാൻസ്ഡ് ഇലക്ടീവ് കോഴ്സുകൾക്കൊപ്പം ഒരു ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററിൽ പ്രോജക്ട് പൂർത്തിയാക്കണം. നാലുവർഷ ബിരുദം ലഭിക്കുന്നവർക്ക് ഒരുവർഷംകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച്, മാസ്റ്റേഴ്സ് ബിരുദം നേടാനുള്ള അവസരവുമുണ്ട്.
യോഗ്യത
മറ്റുവിഷയങ്ങൾക്കൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി (പട്ടിക വിഭാഗക്കാർക്ക് പാസ് ക്ലാസ്), 10+2/തത്തുല്യ പരീക്ഷ, 2022-ൽ ജയിച്ചിരിക്കുകയോ 2023-ൽ ജയിക്കുകയോ ചെയ്തിരിക്കണം.
പ്രവേശനരീതി
പ്രവേശനത്തിനായി ഐ.ഐ.എസ്‌സി. പരീക്ഷ നടത്തുന്നില്ല. മൊത്തം അഞ്ച് ചാനലുകൾ വഴിയാണ് പ്രവേശനം.
1. കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.): ഇതുവഴിയുള്ള പ്രവേശനത്തിന് 2021-ൽ എസ്.എ. സ്ട്രീം -ലോ, എംപവർമെൻറ് ഇനീഷ്യേറ്റീവ് വഴി (എസ്.സി./എസ്.ടി./ഭിന്നശേഷി) 2021-ൽ എസ്.എ. സ്ട്രീം-ലോ കെ.വി.പി.വൈ. ഫെലോഷിപ്പിന് അർഹത നേടിയിരിക്കണം.
2. ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2023
3. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2023
4. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.-2023
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2023
ഇവയിലൊന്നിൽ യോഗ്യത നേടിയിരിക്കണം. 2023 ഓഗസ്റ്റ് ഒന്നിന് ആ ടെസ്റ്റ് സ്കോറിന് സാധുതയുണ്ടായിരിക്കണം. ഒന്നിൽക്കൂടുതൽ പരീക്ഷകളിൽ യോഗ്യത നേടിയവരെ അവയിലെല്ലാം പരിഗണിക്കും. പ്രതിവർഷ ട്യൂഷൻ ഫീസ് 10,000 രൂപയാണ്. മറ്റുഫീസുകളുമുണ്ടാകും. പട്ടിക വിഭാഗക്കാർക്ക് ട്യൂഷൻ ഫീസ് ഒഴിവാക്കിനൽകും.
വനിതകൾക്ക് സീറ്റുകൾ
വനിതകൾക്ക് അംഗീകൃതസീറ്റിന്റെ 10 ശതമാനമധികം സൂപ്പർ ന്യൂമററി സീറ്റുകളായി അനുവദിക്കും.
സ്കോളർഷിപ്പ്
പ്രവേശനചാനലിനനുസരിച്ച് കെ.വി.പി.വൈ./ ഇൻസ്പെയർ/ഐ.ഐ.എസ്‌സി. പ്രൊമോഷണൽ സ്കീം എന്നിവവഴിയുള്ള സ്കോളർഷിപ്പിന് അർഹതയുണ്ടാകും. മികവുള്ളവർക്ക് ഇന്ത്യൻ, മൾട്ടി നാഷണൽ ഏജൻസികൾ, ബിസിനസ് ഹൗസസ് എന്നിവ നൽകുന്ന സ്കോളർഷിപ്പുകളുണ്ട്. സ്കീമിനനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും. വിവരങ്ങൾക്ക്: bs-ug.iisc.ac.in (പ്രോസ്പെക്ടീവ് സ്റ്റുഡൻറ്സ് ലിങ്കിൽ). അപേക്ഷ: iisc.ac.in/admissions/ വഴി മേയ് 31 വരെ.
Content Highlights: IISc Bangalore: Courses, Fees, Admission 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..