ഇന്ദോർ ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ്; ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമിന് അപേക്ഷിക്കാം


1 min read
Read later
Print
Share

പേഴ്സണൽ ഇൻറർവ്യൂവും ഉണ്ടാകും. 150 പേർക്കാണ് പ്രവേശനം.

IIM ഇൻഡോർ

ഇന്ദോർ ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.

  • ഡ്യുവൽ ഡിഗ്രി പ്രോഗ്രാമാണ്.
  • ദൈർഘ്യം അഞ്ചുവർഷം.
  • വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെൻറ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങൾ ലഭിക്കും.
യോഗ്യത: 1.8.2002-നോ ശേഷമോ ജനിച്ചവരാവണം. പ്ലസ്ടു പരീക്ഷ 2020-ലോ 2021-ലോ ജയിച്ചവരോ 2022-ൽ അഭിമുഖീകരിക്കുന്നവരോ ആവണം. പത്താംക്ലാസ് പരീക്ഷ 2019-ലോ മുമ്പോ ജയിച്ചവർക്ക് അതിൽ 60 ശതമാനം മാർക്കുവേണം. 2020-ൽ പത്താംക്ലാസ് ജയിച്ചവർക്ക് പാസ്‌മാർക്ക് മതി. പന്ത്രണ്ടാംക്ലാസ്/ഹയർസെക്കൻഡറി/തുല്യ പരീക്ഷയിൽ മാർക്ക് നിബന്ധന ഇല്ല.

ജൂലായ് രണ്ടിനാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ചോദ്യങ്ങൾ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്, ഷോർട്ട്‌ ആൻസർ), വെർബൽ എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) എന്നിവയിൽനിന്നുമായിരിക്കും. വിശദാംശങ്ങളും മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും www.iimidr.ac.in ൽ ലഭിക്കും.

പേഴ്സണൽ ഇൻറർവ്യൂവും ഉണ്ടാകും. 150 പേർക്കാണ് പ്രവേശനം. അപേക്ഷ മേയ് 21 വരെ ഓൺലൈനായി നൽകാം.

Content Highlights: IIM Indore IPM Admission 2022: Eligibility, Fees, Selection Criteria, Syllabus

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Student

1 min

മഹാത്മാഗാന്ധി സർവകലാശാലയിൽ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാം: അപേക്ഷിക്കാം

May 27, 2023


CEPT

1 min

ആർക്കിടെക്ചർ, പ്ലാനിങ്, മാനേജ്മന്റ്: CEPT യൂണിവേഴ്‌സിറ്റിയിൽ PG പ്രവേശനത്തിന് അപേക്ഷിക്കാം

Apr 27, 2023


library

1 min

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്

Aug 25, 2021

Most Commented