Representational image | photo: gettyimages.in
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി.) നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ihrd.kerala.gov.in/thss മുഖേനയോ താത്പര്യമുള്ള സ്കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 12.
ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാപ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്സൈറ്റില്‍നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷന് ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17-ന് വൈകീട്ട് മൂന്നിനുമുമ്പായി ബന്ധപ്പെട്ട സ്കൂളുകളില്‍ സമര്‍പ്പിക്കണം. സി.ബി.എസ്.സി. വിഭാഗത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് നിശ്ചിതതീയതിക്കു മുമ്പായി പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തപക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കും.
ഐ.എച്ച്.ആര്.ഡി.ക്കുകീഴിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍: മുട്ടട (തിരുവനന്തപുരം: 0471-2543888, 8547006804), അടൂര്‍ (പത്തനംതിട്ട: 04734- 224078, 8547005020), ചേര്‍ത്തല (ആലപ്പുഴ: 0478 2552828, 8547005030), മല്ലപ്പള്ളി (പത്തനംതിട്ട: 0469 -2680574, 8547005010), പുതുപ്പള്ളി (കോട്ടയം: 0481-2351485, 8547005013), പീരുമേട് (ഇടുക്കി: 04869-232899, 8547005011), മുട്ടം (തൊടുപുഴ: 04862-255755, 8547005014), കലൂര്‍ (എറണാകുളം: 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം: 0484-2604116, 8547005015), ആലുവ (എറണാകുളം: 0484 2623573, 8547005028), വരടിയം (തൃശ്ശൂര്‍: 0487 2214773, 8547005022), വാഴക്കാട് (മലപ്പുറം: 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം: 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം: 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്: 0495 2721070, 8547005031). വിവരങ്ങള്‍ക്ക്: email: ihrd.itd@gmail.com.
Content Highlights IHRD Techical highesr secondory admissions 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..