Image: Pixabay
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 2021-'22 അധ്യയനവര്‍ഷത്തെ എട്ടാംക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലയില്‍ കലൂര്‍ (0484-2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തല്‍മണ്ണ (0493-3225086), കോട്ടയം പുതുപ്പള്ളി (0481-2351485), ഇടുക്കി പീരുമേട് (0486-9233982), മുട്ടം, തൊടുപുഴ (0486-2255755), പത്തനംതിട്ട മല്ലപ്പള്ളി (0469-2680574) എന്നിവിടങ്ങളിലാണ് സ്കൂളുകളുള്ളത്.
അപേക്ഷകര്‍ 2021 ജൂണ്‍ ഒന്നിന് 16 വയസ്സ് പൂര്ത്തിയാകാത്തവരാവണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ihrd.kerala.gov.in/ths വഴിയാണ് അപേക്ഷ ഓണ്‍ലൈനായി നല്‍കേണ്ടത്. രജിസ്ട്രേഷന് ഫീസായി 110 രൂപ (എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാഫീസ് ബന്ധപ്പെട്ട സ്കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി. ആയോ നല്‍കാം. 2021-'22 വര്‍ഷത്തെ പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം നാലുവരെ നല്‍കാം.
Content Highlights: IHRD Eighth Class Admission to Technical School
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..