നൂതന സാങ്കേതികവിദ്യ കോഴ്‌സുകള്‍ പഠിക്കാം; നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ 


തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും തയാറാക്കാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എംപ്ലോയബിലിറ്റി പരിശീലനവും ഐ.സി.ടി. അക്കാദമി വിഭാവനം ചെയ്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഐസിടി അക്കാദമിയുടെ തൊഴില്‍ അധിഷ്ഠിത നൂതന സാങ്കേതികവിദ്യാ കോഴ്‌സുകള്‍ നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാ സയന്‍സും അനലിറ്റിക്‌സും, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളാണ് പദ്ധതിയിലുള്ളത്. ആറുമാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയശേഷം അധികയോഗ്യത നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോവിഡ് മൂലം തൊഴില്‍ നഷ്ടമായവര്‍ക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി. https://ictkerala.org/courses എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് info@ictkerala.org എന്ന ഇ-മെയില്‍ മുഖേനയോ +91 75 940 51437 എന്ന ഫോണ്‍നമ്പറിലോ ബന്ധപ്പെടുക.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ ആദ്യവാരം ക്ലാസ്സുകള്‍ ആരംഭിക്കും. പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സ് ഫീസിന്റെ 75% നോര്‍ക്ക റൂട്‌സ് സ്‌കോളര്‍ഷിപ്പായി നല്‍കും. പൊതു അഭിരുചിപരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളുടെ വെര്‍ബല്‍, ന്യൂമെറിക്കല്‍, ലോജിക്കല്‍ അഭിരുചി പരിശോധിക്കും. ഡാറ്റ മാനിപ്പുലേഷന്‍, പ്രോഗ്രാമിംഗ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടാകും. ആഗോളതലത്തില്‍ ജോലികണ്ടെത്താന്‍ സഹായിക്കുന്നതിനാല്‍ രാജ്യാന്തര വിഷയങ്ങളില്‍ അധിഷ്ഠിതമായ ചോദ്യങ്ങളും പ്രതീക്ഷിക്കാം.

പഠനത്തിന്റെ ഭാഗമായി ആറു മാസത്തേക്ക് ലിങ്ക്ഡിന്‍ ലേണിംഗ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിലൂടെ പഠനവിഷയത്തോട് അനുബന്ധിച്ചുളള മറ്റ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്യാവുന്നതാണ്. തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും തയാറാക്കാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എംപ്ലോയബിലിറ്റി പരിശീലനവും ഐ.സി.ടി. അക്കാദമി വിഭാവനം ചെയ്തിട്ടുണ്ട്. അവസാന പരീക്ഷയ്ക്കു ശേഷം ടിസിഎസ് ഇയോണുമായി ചേര്‍ന്ന് 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പും നല്‍കും. ഐ.സി.ടി. അക്കാദമിയുമായി സഹകരണമുള്ള ദേശീയ, അന്തര്‍ദേശീയ ഐ.ടി. കമ്പനികളില്‍ തൊഴില്‍ നേടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരമൊരുക്കും. ആഗോളതലത്തില്‍ നൂതന സാങ്കേതികവിദ്യകളില്‍ തൊഴില്‍ കണ്ടെത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്‌സുമായി ഐ.സി.ടി. അക്കാദമി സഹകരിക്കും.

കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 543 വിദ്യാര്‍ത്ഥികളില്‍ 497 പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ടിസിഎസ് ഇയോണില്‍ ഇന്റേണ്‍ഷിപ്പില്‍ പ്രവേശിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി. മേഖലയിലെ അമ്പതോളം കമ്പനികളില്‍ തൊഴില്‍ നേടാനും സാധിച്ചിട്ടുണ്ട്.

Content Highlights: ICT Academy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented