ജൂണ്‍ ഒന്നുമുതല്‍ 10 വരെ നടക്കേണ്ടിയിരുന്ന കമ്പനി സെക്രട്ടറീസ് പരീക്ഷ മാറ്റിവെച്ചു. ജൂലായ് ആറിന് പരീക്ഷ തുടങ്ങുമെന്നും വിശദവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) അറിയിച്ചു.
ഏപ്രില്‍ 20ന് രജിസ്‌ട്രേഷന്‍ പുനനരാരംഭിച്ച ഐസിഎസ്‌ഐ പരീക്ഷാത്തീയതില്‍ മാറ്റമുണ്ടാകില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമോ എന്നകാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റംവരുത്താന്‍ പരീക്ഷാര്‍ഥികള്‍ക്ക് മേയ് ഒന്നുവരെ സമയം നല്‍കിയിട്ടുണ്ട്. ജൂണിലും ഡിസംബറിലുമായി വര്‍ഷത്തില്‍ രണ്ടുതവണയാണ് സി.എസ് പരീക്ഷ നടത്തുന്നത്.
Content Highlights: ICSI has postponed the CS June exams
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..