ബയോ ഇൻഫർമാറ്റിക്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്‌സി; ഇപ്പോള്‍ അപേക്ഷിക്കാം


ഡോ. എസ്. രാജൂകൃഷ്ണൻ

2 min read
Read later
Print
Share

Representational Image | Freepik.com

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐ.ബി.എ.ബി.), ബെംഗളൂരു രണ്ട് എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.എസ്‌സി. ബയോടെക്നോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ്
ബയോടെക്നോളജിയിലെയും കംപ്യൂട്ടേഷണൽ ബയോളജി/ബയോ ഇൻഫർമാറ്റിക്സിലെയും പഠനങ്ങൾക്ക് ഊന്നൽനൽകുന്നു. ജനറ്റിക് എൻജിനിയറിങ്, സെൽ ആൻഡ് മോളിക്യുലാർ ബയോളജി, ബയോകെമിസ്ട്രി, ഇമ്യൂണോളജി, ഫെർമന്റേഷൻ, ബിഗ്ഡേറ്റാ അനാലിസിസ് തുടങ്ങിയവയുടെ പഠനവുമുണ്ട്.

എം.എസ്‌സി. ബിഗ് ഡേറ്റാ ബയോളജി
ഇൻറർഡിസിപ്ലിനറി സ്വഭാവമുള്ള ഈ പ്രോഗ്രാമിൽ ബയോളജി, മാത്തമാറ്റിക്സ്, ഡേറ്റാ അനലറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലെ പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. മെഡിക്കൽമേഖലയുമായി ബന്ധപ്പെട്ട ജിനോമിക് വിവരങ്ങളുടെ കണ്ടെത്തൽ, മെഷീൻ ലേണിങ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഉപയോഗിച്ചുള്ള മെഡിക്കൽ ഇമേജ് അനാലിസിസ്, ഹെൽത്ത് കെയർ ഡയഗ്‌നോസിസ് ആൻഡ് തെറാപ്പി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ പ്രാപ്തരായ കംപ്യൂട്ടേഷണൽ ബയോളജിസ്റ്റുകളെ രൂപപ്പെടുത്താൻ പ്രോഗ്രാം ലക്ഷ്യമിടുന്നു.

യോഗ്യത

സയൻസ്/ടെക്നോളജി/മെഡിസിൻ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്ക് (ബി.എസ്‌സി., ബി.ഇ., ബി.­ടെക്., ബി.ഫാം., ബി.അഗ്രി., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്‌സി.) അപേക്ഷിക്കാം.

വിഷയമേഖലകൾ: ലൈഫ് സയൻസസ് (സുവോളജി, ബോട്ടണി, ജനറ്റിക്സ്, ഹ്യൂമൺ ബയോളജി, ജനറൽ ലൈഫ് സയൻസസ്, ഇക്കോളജി, എൻവയൺമെൻറൽ ബയോളജി), ബയോ ഇൻഫർമാറ്റിക്സ്, ബയോടെക്നോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനിയറിങ്ങിലെ ഏതെങ്കിലും ശാഖ, ഫാർമസ്യൂട്ടിക്കൽ സയൻസസ്, അഗ്രിക്കൾച്ചർ, മെഡിസിൻ, െഡൻറിസ്ട്രി, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി സയൻസസ് എന്നിവയാകാം. ബിരുദപ്രോഗ്രാമിന്റെ അവസാനസെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ

പ്രവേശനത്തിന്റെ ഭാഗമായി മേയ് 28-ന് നടത്തുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള, ഓൺലൈൻ പ്രോക്ടേർഡ് പ്രവേശനപരീക്ഷയുണ്ട്. പ്ലസ്ടു നിലവാരമുള്ള, 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്തമാറ്റിക്സ് ആൻഡ് ലോജിക്കൽ റീസണിങ് (20 ചോദ്യങ്ങൾ), ഫിസിക്സ് (20), കെമിസ്ട്രി (20), ബയോളജി (40) എന്നിവയിൽനിന്നുമുണ്ടാകും. ശരിയുത്തരം രണ്ടുമാർക്ക്. ഉത്തരം തെറ്റിച്ചാൽ അരമാർക്ക് നഷ്ടപ്പെടും.

അപേക്ഷ www.ibab.ac.in-ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി മേയ് 13 വരെ നൽകാം.

Content Highlights: IBAB: Institute of Bioinformatics and Applied Biotechnology MSc courses

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
teacher

1 min

സെറ്റ് 2024: ഒക്ടോബർ 25 വരെ അപേക്ഷിക്കാം | SET 2024

Sep 24, 2023


Education

2 min

എയിംസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം

Sep 28, 2023


mg university

1 min

എം.ജി.യിൽ ഓൺലൈനായി എം.കോം പഠിക്കാം, റെഗുലർ കോഴ്സിന് തുല്യം; 30 വരെ അപേക്ഷിക്കാം

Sep 23, 2023

Most Commented