-
ബിരുദാനന്തരബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ച് ഹൈദരാബാദ് യൂണിവേഴ്സിറ്റി. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അഡ്മിഷൻ.
യോഗ്യത: ഇന്റഗ്രേറ്റഡ് കോഴ്സുകളിലെ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർക്ക് പ്ലസ്ടു തലത്തിൽ 60 ശതമാനം മാർക്കെങ്കിലും ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദതലത്തിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. എംഫിൽ/ പി.എച്ച്.ഡി കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ബിരുദാനന്തര ബിരുദ തലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് കരസ്ഥമാക്കിയിരിക്കണം.
അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിലുള്ളവർ 600 രൂപയും ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ 550 രൂപയും ഒ.ബി.സി വിഭാഗത്തിലുള്ളവർ 400 രൂപയും ഫീസിനത്തിൽ അടയ്ക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർ 275 രൂപ അടച്ചാൽ മതിയാകും.
ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. പ്രോസ്പെക്ടസിൽ നൽകിയിട്ടുള്ള വിവരങ്ങൾ വായിച്ച് മനസ്സിലാക്കി വേണം അപേക്ഷിക്കാൻ. www.uohyd.ac.in/admissions-2020-21 എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ 'entrance@uohyd.ac.in' എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
മേയ് മൂന്നു വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
Content Highlights: Hydrabad university invites application for PG, Research programs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..