കോവിഡിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാം; പദ്ധതിയുമായി ടെക്നോളജി ഡവലപ്മെന്റ് ബോര്‍ഡ്


മാര്‍ച്ച് 30- ആണ് അവസാന തീയതി

-

കോവിഡ്- 19 രോഗികളുടെ സംരക്ഷണം, വീടുകളില്‍ തങ്ങിക്കൊണ്ടുള്ള ശ്വസന - സംബന്ധമായ ഇടപെടലുകള്‍ എന്നിവ അഭിസംബോധന ചെയ്യാനുള്ള പ്രൊപ്പോസലുകള്‍ സംരംഭകരില്‍ നിന്നും ഇന്ത്യന്‍ കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു.

സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി ഡവലപ്മെന്റ് ബോര്‍ഡ് (ടി.ഡി.ബി.) ആണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളെ അഭിസംബോധന ചെയ്യുന്ന പ്രൊപ്പോസലുകളാണ് പ്രതീക്ഷിക്കുന്നത്.

വൈറസിനെ അന്തരീക്ഷത്തില്‍ നിന്നും പിടിച്ചെടുക്കാനും റസ്പിരേറ്ററി ഡ്രോപ്ലറ്റുകള്‍ വലിച്ചെടുക്കാനും ശേഷിയുള്ള കുറഞ്ഞ ചെലവുള്ള മാസ്‌ക് നിര്‍മാണം, കോസ്റ്റ് ഇഫക്ടീവ് തെര്‍മല്‍ സ്‌കാനിങ്, ലാര്‍ജ് ഏരിയ സാനിട്ടൈസേഷന്‍ ആന്‍ഡ് സ്റ്റെറിലൈസേഷന്‍, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് സര്‍വൈലന്‍സ്, റാപിഡ് ആന്‍ഡ് ആക്യുറേറ്റ് ഡയഗണോസിസ് കിറ്റ്, കോണ്‍ടാക്ട് ഇല്ലാതെയുള്ള പ്രവേശനത്തിനുള്ള എ.ഐ. ആന്‍ഡ് ഐ.ഒ.ടി. അധിഷ്ഠിത പരിഹാരം, കുറഞ്ഞ ചെലവുള്ള കൊണ്ടുനടക്കാവുന്ന ഓക്സിജനേറ്റേഴ്സ് ആന്‍ഡ് വെന്റിലേറ്റേഴ്സ്, ബന്ധപ്പെട്ട മറ്റേതെങ്കിലും സാങ്കേതികവിദ്യ തുടങ്ങിയവയ്ക്ക് നവീന സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദേശിക്കാം.

പ്രൊപ്പോസലിന്റെ ശാസ്ത്രീയ, സാങ്കേതിക, സാമ്പത്തിക, വാണിജ്യവശങ്ങള്‍ പരിഗണിച്ചായിരിക്കും അതിന്റെ മൂല്യനിര്‍ണയം. ww.tdb.gov.in വഴി മാര്‍ച്ച് 30 വരെ നല്‍കാം.

Content Highlights: How to tackle covid-19, program launched by technology development board

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented