പ്ലസ് ടു കഴിഞ്ഞോ? കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിനു കീഴില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാം


ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡയറക്ട് അഡ്മിഷൻ പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ

Representational Image | ഫോട്ടോ: പി.പി ബിനോജ്‌

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി, ചെന്നൈ താരാമണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് കാറ്ററിങ് ടെക്നോളജി ആൻഡ് അപ്ലൈഡ് ന്യൂട്രിഷൻ എന്നിവ നടത്തുന്ന മൂന്നുവർഷ ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലെ ഡയറക്ട് അഡ്മിഷൻ സീറ്റിലേക്കുള്ള പ്രവേശനത്തിന്, ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രത്യേകം അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.



രണ്ട് സ്ഥാപനങ്ങൾക്കും ബാധകമായ പൊതു യോഗ്യതാ വ്യവസ്ഥകൾ:

ഏതെങ്കിലും സ്ട്രീമിൽ (സയൻസ്/ആർട്സ്/കൊമേഴ്സ്/വൊക്കേഷണൽ) മൊത്തം 45 ശതമാനം മാർക്കുവാങ്ങി അംഗീകൃത പ്ലസ് ടുതല പരീക്ഷ ജയിച്ചിരിക്കണം. പ്ലസ്ടു കോഴ്സിൽ ഇംഗ്ലീഷ് നിർബന്ധവിഷയമായി പഠിച്ച് ജയിക്കണം.

പ്രായം 1.7.2022-ന് 25 വയസ്സിൽ കൂടുതൽ ആയിരിക്കരുത്. പ്രവേശന വിജ്ഞാപനത്തിനും അപേക്ഷാ ഫോറത്തിനും: www.ihmctkovalam.ac.in (തിരുവനന്തപുരം), www.ihmchennai.org (ചെന്നൈ) തിരുവനന്തപുരത്തെ സ്ഥാപനത്തിലേക്കുള്ള അപേക്ഷാഫോറവും രേഖകളും ഓഗസ്റ്റ് 24-നകം

principal@ihmctkovalam.org -യിലേക്ക് ഇ-മെയിൽ ആയി ലഭിക്കണം.ചെന്നൈയിലെ സ്ഥാപനത്തിലേക്കുള്ളത് ihmtaramani@gmail.com -ൽ ഓഗസ്റ്റ് 28-നകം ലഭിക്കണം.

Content Highlights: Hotel management courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented