പത്താം ക്ലാസ് പാസായവര്‍ക്ക് ഹോട്ടൽ മാനേജ്മെൻറ് &കാറ്ററിങ് ടെക്നോളജി ഡിപ്ലോമ


.

സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള മൂന്നാർ കാറ്ററിങ് കോളേജിലെ എ.ഐ.സി.ടി.ഇ. അംഗീകൃത, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ഡി.എച്ച്.എം.സി.ടി.) പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷിക്കാം.കോഴ്സ് ദൈർഘ്യം നാലുവർഷമാണ്.

യോഗ്യത

ഉന്നതപഠനത്തിനുള്ള അർഹതയോടെ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. യോഗ്യതനേടാൻ മൂന്നോ കൂടുതലോ അവസരങ്ങൾ ഉപയോഗിച്ചവർക്ക് അപേക്ഷിക്കാനാവില്ല. ഈ പരീക്ഷയിൽ/തത്തുല്യപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയന്റ്‌ പരിഗണിച്ചാണ് റാങ്ക് പട്ടിക. പട്ടിക തയ്യാറാക്കുമ്പോൾ ആദ്യ ചാൻസിൽ യോഗ്യതനേടാത്തവർക്ക് 0.5 പീനൽ പോയൻറ് കുറയ്ക്കും. പ്രവേശനത്തിൽ മെറിറ്റ് സീറ്റുകളും മാനേജ്‌മെന്റ്‌ സീറ്റുകളുമുണ്ട്.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.ഐ.ടി.ടി.ടി.ആർ.) വഴി, ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ സംവരണതത്ത്വം പാലിച്ച് നികത്തുന്ന സീറ്റുകളാണ് മെറിറ്റ് സീറ്റുകൾ. മാനേജ്മെന്റ്‌ നേരിട്ടുനികത്തുന്ന സീറ്റുകളാണ് (മൊത്തം സീറ്റിന്റെ 50 ശതമാനം) മാനേജ്‌മെന്റ്‌ സീറ്റുകൾ. യോഗ്യതാവ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്ന, മാനേജ്മെന്റ്‌ സീറ്റിലേക്ക് അപേക്ഷിക്കുന്നവരുടെ പട്ടിക തയ്യാറാക്കി, ഡി.ടി.ഇ.യിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരംവാങ്ങി ഈ സീറ്റുകളിലേക്ക് മാനേജ്‌മെന്റ്‌ പ്രവേശനം നടത്തും.

അപേക്ഷകരെ കേരളീയർ, കേരളീയേതരർ എന്നിങ്ങനെ തരംതിരിക്കും. കേരള ഒറിജിൻ ഉള്ളവരെ, (അപേക്ഷാർഥിയോ അപേക്ഷാർഥിയുടെ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചവരെങ്കിൽ) കേരളീയർ കാറ്റഗറിയിലും മറ്റുള്ളവരെ കേരളീയേതരർ കാറ്റഗറിയിലും പരിഗണിക്കും. കേരളീയർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും ലഭിക്കും. മാനേജ്മെന്റ്‌ സീറ്റ് അപേക്ഷയുടെ പ്രിന്റ്‌ഔട്ട് സ്ഥാപനത്തിൽ നൽകണം.

ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: polyadmission.org/dhm/ .

Content Highlights: Hotel Management and Catering Technology diploma at Munnar Catering College


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented