സഹകരണ ബാങ്കില്‍ ജോലി നേടാന്‍ 'ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ' | HDC & BM


ഡിഗ്രി പരീക്ഷയിൽ ലഭിച്ച മൊത്തം മാർക്ക് ശതമാനം പരിഗണിച്ചാണ് പ്രവേശനം.

Representative Image | Photo: canva

സഹകരണമേഖലയിലെ ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് (എ ച്ച്.ഡി.സി. ആൻഡ് ബി.എം.) പ്രോഗ്രാം പ്രവേശനത്തിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അപേക്ഷ ക്ഷണിച്ചു.

കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകൾ

സംസ്ഥാനത്തെ 13 കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകൾവഴി നടത്തുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 12 മാസമാണ് (രണ്ട് സെമസ്റ്റർ). തിരുവനന്തപുരം, കൊട്ടാരക്കര, ആറന്മുള, ചേർത്തല, കോട്ടയം, പാലാ, നോർത്ത് പറവൂർ, അയ്യന്തോൾ, പാലക്കാട്, തിരൂർ, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് കോളേജുകൾ. മൊത്തം സീറ്റിൽ 10 ശതമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാർ, കോ-ഓപ്പറേഷൻ, ഡെയറി, ഫിഷറീസ്, ഇൻഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്ക് സംവരണം ചെയ്തിട്ടുണ്ട്.

പഠനമേഖല

പാഠ്യപദ്ധതിയിൽ കോ-ഓപ്പറേറ്റീവ്സ് ആൻഡ് കോ-ഓപ്പറേറ്റീവ് അഡ്മിനിസ്ട്രേഷൻ, പ്രിൻസിപ്പിൾസ് ഓഫ് മാനേജ്മെൻറ്, ഫിനാൻഷ്യൽ ആൻഡ് മാനേജ്മെൻറ് അക്കൗണ്ടിങ്, പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടീസസ് ഓഫ് ബാങ്കിങ്, കോ-ഓപ്പറേറ്റീവ് ലോ ആൻഡ് അലൈഡ് ലോസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫങ്ഷണൽ സൊസൈറ്റീസ്, മാനേജ്മെൻറ് ഇക്കണോമിക്സ്‌, കോ-ഓപ്പറേറ്റീവ് അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ്, റിട്ടെയിൽ ആൻഡ് ഇലക്‌ട്രോണിക്‌സ്‌ ബാങ്കിങ് തുടങ്ങിയവയും ഉൾപ്പെടുന്നു.

ഇന്റേൺഷിപ്പ്

രണ്ടാംസെമസ്റ്ററിൽ ഒരു സഹകരണസ്ഥാപനത്തിൽ 10 ദിവസത്തെ ഇന്റേൺഷിപ്പ് ചെയ്യണം. ഇന്റേണൽ ഇവാല്വേഷൻ, പ്രോജക്ട് വർക്ക്, പ്രാക്ടിക്കൽ ട്രെയിനിങ്, വൈവ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടും. കേരള സർക്കാർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ, കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് എന്നിവയുടെ അംഗീകാരം കോഴ്സിനുണ്ട്.

യോഗ്യത

പ്രവേശനം തേടുന്നവർക്ക് ഏതെങ്കിലും വിഷയത്തിലെ ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത വേണം. സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 40 വയസ്സ് (ഒ.ബി.സി.-43, പട്ടിക വിഭാഗം-45). സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല. ഡിഗ്രി പരീക്ഷയിൽ ലഭിച്ച മൊത്തം മാർക്ക് ശതമാനം പരിഗണിച്ചാണ് പ്രവേശനം. പി.ജി. ഉള്ളവർക്ക്, ഗ്രേസ് മാർക്ക് ലഭിക്കും. ജീവനക്കാരുടെ തിരഞ്ഞെടുപ്പ് സേവനദൈർഘ്യം പരിഗണിച്ചാണ്‌.

അപേക്ഷ

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: scukerala.in/#/registration അവസാന തീയതി ഓഗസ്റ്റ് 31-ന് വൈകീട്ട് അഞ്ച്‌.

Content Highlights: higher diploma in cooperation,higher diploma in cooperation, Hdc & bm admission 2022,HDC and BM Cou


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented