ഫോട്ടോ:മാതൃഭൂമി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ. എയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളേജുകളിൽ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. 35 ഗവ. കോളേജുകളിലായി 8268 സീറ്റുകളും 50 എയ്ഡഡ് കോളേജുകളിൽ 20,071 സീറ്റുകളുമാണുള്ളത്. ഇതിനുപുറമെ സർവകലാശാലയുടെ 10 സെന്ററുകളിൽ 328 സീറ്റുകളും 211 സെൽഫ് ഫിനാൻസിങ് കോളേജുകളിലായി 59,142 സീറ്റുകളുമുണ്ട്.
വിദ്യാർഥികൾക്ക് ജൂൺ 12-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവർക്ക് 185 രൂപയും മറ്റുള്ളവർക്ക് 445 രൂപയുമാണ് അപേക്ഷാഫീസ്. മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ നൽകണം. പ്രവേശനവിഭാഗം വെബ്‌സൈറ്റ്: admission.uoc.ac.in
Content Highlights: Graduate Admission in Calicut University; Online registration has started
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..