Representational Image | Photo: Mathrubhumi Archives| N.M. Pradeep
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ നാലുവര്‍ഷ ബി.എസ്‌സി. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പെണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം ജയിച്ച്, നാലിനും കൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുവാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2020 ഒക്ടോബര്‍ ഒന്നിന് 17 വയസ്സെങ്കിലും ഉണ്ടായിരിക്കണം.
പ്രവേശനപരീക്ഷ
രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍. 2020 ജൂണ്‍ 14ന് രാവിലെ 10 മുതല്‍ ന്യൂഡല്‍ഹിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പ്ലസ്ടു നിലവാരമുള്ള ചോദ്യങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് ചില ചോദ്യങ്ങളും ഉണ്ടാകും. എല്ലാം ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ളവയായിരിക്കും.
അപേക്ഷ
അപേക്ഷാഫോറം പ്രോസ്‌പെക്ടസ് എന്നിവ, http://rakcon.com/ ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കമ്പാര്‍ട്ട്‌മെന്റല്‍/റീഅപ്പിയറിങ്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
അപേക്ഷാഫീസായ 550 രൂപ ന്യൂഡല്‍ഹിയില്‍ മാറത്തക്കവിധം 'പ്രിന്‍സിപ്പല്‍, രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്' എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 17ന് വൈകീട്ട് അഞ്ചിനകം സ്ഥാപനത്തില്‍ നേരിട്ടോ തപാലിലോ കിട്ടിയിരിക്കണം.
കൗണ്‍സലിങ്
പരീക്ഷയുടെ ഫലം ജൂലായ് രണ്ടിന് പ്രഖ്യാപിക്കും. കൗണ്‍സലിങ് ജൂലായ് എട്ട്, ഒന്‍പത്, 10 തീയതികളില്‍. സെഷന്‍ ജൂലായ് 20ന് തുടങ്ങും. മൊത്തം 76 സീറ്റുണ്ട്. പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 250 രൂപയാണ്. നാമമാത്രമായ മറ്റു ഫീസുകളും നല്‍കണം. കോഴ്‌സിന്റെ നാലാംവര്‍ഷം പ്രതിമാസം 500 രൂപ നിരക്കില്‍ ഇന്റേണ്‍ഷിപ്പ് അലവന്‍സ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
Content Highlights: Girls can Apply for BSc Honors Degree in rajkumari amrit kaur college of nursing
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..