ഹ്രസ്വകാല ജിയോ ഇന്‍ഫോമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം 


Amrita University

കൊല്ലം: അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് കെമിസ്ട്രി വിഭാഗത്തില്‍ ഹ്രസ്വകാല ജിയോ ഇന്‍ഫോമാറ്റിക്സ് ഫോര്‍ നാച്വറല്‍ റിസോഴ്സ് മോണിറ്ററിങ് ആന്‍ഡ് മാനേജ്മെന്റ് കോഴ്സിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

ജിയോളജി, ജോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഓഷ്യാനോഗ്രഫി, അറ്റ്മോസ്ഫിയറിക് സയന്‍സ്, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മറൈന്‍ ജിയോളജി, എര്‍ത്ത് സയന്‍സസ്, റിമോട്ട് സെന്‍സിങ്, ജിയോ ഇന്‍ഫോമാറ്റിക്സ്, മാനേജ്മെന്റ്, സിവില്‍/അഗ്രിക്കള്‍ച്ചറല്‍/ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, ടൗണ്‍പ്ലാനിങ് എന്നിവയില്‍ ബിരുദ, ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 20 ആഴ്ച ദൈര്‍ഘ്യമുള്ള ഈ ഫുള്‍ടൈം കോഴ്സിന് അപേക്ഷിക്കാം.

ഭൗമ വിവര ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാറ്റലൈറ്റ് റിമോട്ട് സെന്‍സിങ്, ഏരിയല്‍ ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ഇമേജ് പ്രോസസിങ് , ഫോട്ടോഗ്രാമെട്രി, മാപ്പിങ് , സര്‍വേയിങ്, ജി.പി.എസ്, കമ്പ്യൂട്ടര്‍ വിവരങ്ങളുടെ ശേഖരണം തുടങ്ങിയ തൊഴില്‍ മേഖലകളിലേക്ക് വേണ്ട പരിശീലനം ലഭ്യമാക്കുകയാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://amrita.link/gis എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


Content Highlights: amritha vishwavidya peedam university admission 2022, Geoinformatics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented