ഫീസില്ല; പട്ടിക വിഭാഗക്കാർക്ക് ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി പ്രോഗ്രാം


പ്രതീകാത്മക ചിത്രം | Photo: gettyimages.in    

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജുകളിൽ പട്ടികവിഭാഗ വിദ്യാർഥികൾക്കു മാത്രമായി നടത്തുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും പട്ടികജാതി വിഭാഗക്കാർക്കും കോട്ടയത്ത് പട്ടികവർഗ വിഭാഗക്കാർക്കും പ്രവേശനം നൽകും. ഓരോകേന്ദ്രത്തിലും 30 സീറ്റുകൾ വീതം ഉണ്ട്. കോട്ടയത്ത് പട്ടികവർഗ വിഭാഗക്കാരുടെ അഭാവത്തിൽ പരമാവധി 20 പട്ടികജാതി വിഭാഗക്കാർക്ക് പ്രവേശനം നൽകും. അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് മൊത്തത്തിൽ 40 ശതമാനം മാർക്കുവാങ്ങി പ്ലസ്ടു ജയിച്ചിരിക്കണം. പ്ലസ്ടു കഴിഞ്ഞ് അംഗീകൃത നഴ്സിങ് സ്കൂളുകളിൽനിന്ന്‌ എ.എൻ.എം. കോഴ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. പ്രായം 31.12.2022-ന് 17-35. എ.എൻ.എം. യോഗ്യതയുള്ള അപേക്ഷകർക്ക് പ്രായപരിധിയില്ല.

കോഴ്സ് ഫീസില്ല. വിജ്ഞാപനം, അപേക്ഷാഫോം, പ്രോസ്പെക്ടസ് എന്നിവ www.dme.kerala.gov.in ൽനിന്നും ഡൗൺലോഡു ചെയ്തെടുക്കാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 31-നകം ‘ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ, മെഡിക്കൽകോളേജ് (പി.ഒ.), തിരുവനന്തപുരം - 695011’ എന്ന വിലാസത്തിൽ രജിസ്ട്രേഡ് തപാലിൽ ലഭിക്കണം.

Content Highlights: general nursing and midwifery program for scheduled caste


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented