വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഫൊറൻസിക് ഹാക്കത്തൺ


ഡോ. എസ്. രാജൂകൃഷ്ണൻ

ഫെബ്രുവരി 27-നകം രജിസ്ട്രേഷൻ നടത്തണം

-

ഫൊറൻസിക് മേഖലയിലെ അന്വേഷണങ്ങൾക്ക് പരിഹാരം നിർദേശിക്കാനും ഫൊറൻസിക് സയൻസിന്റെ പ്രയോഗക്ഷമത മെച്ചപ്പെടുത്താനും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും അവസരം.

പ്രോഡക്ട് ഡെവലപ്‌മെന്റ്

ഗാന്ധിനഗർ ഗുജറാത്ത് ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി, ന്യൂ ഡൽഹി ഫൊറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്ന ഫൊറൻസിക് ഹാക്കത്തൺ 2020 എന്ന ‘പ്രോഡക്ട് ​െഡവലപ്മെന്റ് ’ മത്സരത്തിന്റെ ഭാഗമാകാം.

അഞ്ച് പ്രമേയങ്ങൾ

അഞ്ച് വിശാല പ്രമേയങ്ങളിലാണ് മത്സരം നടത്തുന്നത്.

  • ഫൊറൻസിക് കെമിക്കൽ സയൻസസ് (കെമിസ്ട്രി, എക്സ്പ്ലോസീവ്
  • ടോക്‌സിക്കോളജി, നർകോട്ടിക്സ്); ഫൊറൻസിക് ഫിസിക്കൽ സയൻസസ് (ഫിസിക്സ്, ബാലിസ്റ്റിക്സ് ആൻഡ് ക്യൂസ്റ്റ്യൻഡ് ഡോക്യുമെന്റ്സ്)
  • ഫൊറൻസിക് ബയോളജിക്കൽ സയൻസസ് (സെറോളജി ആൻഡ് ഡി.എൻ.എ.)
  • ഫൊറൻസിക് ഇലക്‌ട്രോണിക്സ് (സൈബർ/കംപ്യൂട്ടർ ഫൊറൻസിക്സ്, മൊബൈൽ ഫൊറൻസിക്സ്, ഓഡിയോ-വീഡിയോ)
  • ഫൊറൻസിക് സൈക്കോളജി
ഓരോ പ്രമേയത്തിലെയും കുറ്റകൃത്യങ്ങൾ, കുറ്റാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ടു പരിഗണിക്കാവുന്ന പ്രശ്ന വിവരണങ്ങളുമുണ്ട്.

മത്സരങ്ങൾ

വിദ്യാർഥികൾക്കും പ്രൊഷണലുകൾക്കും പ്രത്യേകം മത്സരങ്ങൾ ഓരോ പ്രമേയത്തിലും നടത്തും.

  • സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/സർവകലാശാലകൾ/കോളേജുകൾ എന്നിവയിൽ പഠിക്കുന്നവർക്ക് വിദ്യാർഥി വിഭാഗത്തിൽ പങ്കെടുക്കാം.
  • ഫൊറൻസിക് സയൻസ് ലബോറട്ടറി, പോലീസ്, ജുഡീഷ്യറി, എം.എസ്.എം.ഇ., സ്റ്റാർട്ടപ്പ്, വ്യവസായം, സർക്കാർ/സ്വകാര്യ ഓർഗനൈസേഷൻ എന്നിവയിൽ ജോലിചെയ്യുന്നവർക്ക് പ്രൊഫഷണൽ വിഭാഗത്തിൽ പങ്കെടുക്കാം.
ഒരു ടീമിൽ പരമാവധി മൂന്ന് അംഗങ്ങൾ ഉണ്ടാകാം. വിദ്യാർഥി വിഭാഗത്തിൽ ഓരോ ടീമിനും ഒരു പ്രാദേശിക മെന്റർ നിർബന്ധമാണ്‌. പ്രൊഫഷണൽ കാറ്റഗറിയിലെ ടീമുകൾക്ക് വേണമെങ്കിൽ ഒരു പ്രാദേശിക മെന്ററുടെ സഹായം തേടാം. ഒരു ടീമിന് ഒരു പ്രമേയത്തിൻമേൽ ഒരു ആശയമേ നൽകാനാകൂ. ഒന്നിൽ കൂടുതൽ പ്രമേയങ്ങളിൽ ആശയം നൽകുന്നതിന് തടസ്സമില്ല. ഇരുവിഭാഗങ്ങിലും മൂന്നു ലക്ഷം, രണ്ടുലക്ഷം, ഒരു ലക്ഷം രൂപ വീതമുള്ള മൂന്നു സമ്മാനങ്ങൾ ഉണ്ടാകും.

രജിസ്ട്രേഷൻ

https://forensichackathon.com വഴി ഫെബ്രുവരി 27-നകം നടത്തണം. രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കപ്പെടാൻ അർഹത നേടുന്നവരുടെ പട്ടിക മാർച്ച് രണ്ടിന് പ്രഖ്യാപിക്കും. ഫൊറൻസിക് ഹാക്കത്തൺ ഫൈനൽ റൗണ്ട് മാർച്ച് 14, 15 തീയതികളിൽ ഗുജറാത്ത് ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി കാമ്പസിൽ നടത്തും. വിവരങ്ങൾക്ക്: https://forensichackathon.com

Content Highlights: Forensic Hackathoon for Students and Professionals

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented