.
തൊഴില്‍സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന മേഖലയാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സുകള്‍. ഇന്ത്യയിലും വിദേശത്തും ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി നേടാം.ലോകത്ത് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നൊരു കരിയര്‍ ശാഖയാണ് ഫയര്‍ എന്‍ജിനീയറിങ്. തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്, അതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ എന്‍ജിനീയറുടെ ഉത്തരവാദിത്വം. മികച്ച ശാരീരികക്ഷമതയും ഈ കോഴ്സ് തിരഞ്ഞെടുക്കുന്നവര്‍ക്കുണ്ടായിരിക്കണം.
എന്‍.എഫ്.എസ്.സി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഗ്പുരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി.) ആണ് ഫയര്‍ എന്‍ജിനീയറിങ് പഠനസൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിരസ്ഥാപനം. ഫയര്‍ എന്‍ജിനീയറിങ്ങില്‍ മൂന്നരവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടത്തെ പ്രധാനപ്പെട്ട കോഴ്‌സ്. വിശദാംശങ്ങള്‍ക്ക് www.nfscnagpur.nic.in എന്ന വെബ്‌സൈറ്റ് കാണുക.
ഡി.ഐ.എഫ്.ഇ.
ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എന്‍ജിനീയറിങ്ങില്‍ റെഗുലര്‍ കോഴ്സുകളും ഓണ്‍ലൈന്‍ കോഴ്സുകളുമുണ്ട്.
- സര്‍ട്ടിഫിക്കറ്റ് കോഴ്സ്-ഫയര്‍ ടെക്നോളജി & ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി മാനേജ്മെന്റ് (ഒരുവര്‍ഷം)
- സര്‍ട്ടിഫിക്കറ്റ് കോഴ്സ്-ഫയര്‍ ഫൈറ്റിങ് (ആറുമാസം)
- ട്രേഡ് ഡിപ്ലോമ കോഴ്സ്-ഹെല്‍ത്ത് സേഫ്റ്റി & എന്‍വയണ്‍മെന്റ് (18 മാസം)
- പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്സ്-ഫയര്‍ ഫൈറ്റിങ് (മൂന്നുമാസം; ഓണ്‍ലൈന്‍/വിദൂരവിദ്യാഭ്യാസം)
എന്‍.ഐ.എഫ്.എസ്.
വിശാഖപട്ടണത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എന്‍ജിനീയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ, പി.ജി. ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദ കോഴ്സുകളും നടത്തുന്നുണ്ട്.
- ഡിപ്ലോമ ഫയര്‍ & സേഫ്റ്റി (ഒരുവര്‍ഷം)
- പി.ജി. ഡിപ്ലോമ ഫയര്‍ & സേഫ്റ്റി (ഒരുവര്‍ഷം)
- ഡിപ്ലോമ-ഹെല്‍ത്ത് സേഫ്റ്റി & എന്‍വയണ്‍മെന്റ് (ഒരുവര്‍ഷം)
- പി.ജി. ഡിപ്ലോമ-ഹെല്‍ത്ത് സേഫ്റ്റി & എന്‍വയണ്‍മെന്റ് (ഒരുവര്‍ഷം)
- ബി.എസ്സി. ഫയര്‍ & ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി (മൂന്നുവര്‍ഷം)
- ബി.എസ്സി. ഹെല്‍ത്ത് സേഫ്റ്റി & എന്‍വയണ്‍മെന്റ് (മൂന്നുവര്‍ഷം)
- സര്‍ട്ടിഫിക്കറ്റ് കോഴ്സ്-ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി (ഒരുവര്‍ഷം)
- സര്‍ട്ടിഫിക്കറ്റ് കോഴ്സ്-ഫയര്‍ & സേഫ്റ്റി (ഒരുവര്‍ഷം)
- എം.ബി.എ. സേഫ്റ്റി മാനേജ്മെന്റ് (രണ്ടുവര്‍ഷം)
പഠനം കേരളത്തില്‍
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കുസാറ്റ്) സേഫ്റ്റി & ഫയര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്. കെല്‍ട്രോണില്‍ ഫയര്‍ & സേഫ്റ്റി എന്‍ജിനീയറിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുണ്ട്. കൂടാതെ, നിരവധി സ്വകാര്യസ്ഥാപനങ്ങളും ഫയര്‍ എന്‍ജിനീയറിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
Content Highlights: fire and safety courses admission
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..