Fine Arts College Trivandrum|Mathrubhumi Archives
തിരുവനന്തപുരം, തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകള്‍, മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് എന്നിവിടങ്ങളിലെ നാല് വര്‍ഷ ബാച്ച്ലര് ഓഫ് ഫൈന്‍ ആര്‍ട്സ് (ബി.എഫ്.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ആദ്യവര്‍ഷം, കോമണ്‍ കോഴ്സാണ്. തുടര്‍ന്നുള്ള മൂന്നുവര്‍ഷം സ്പെഷ്യലൈസേഷനും. പെയിന്റിങ്, സ്കള്‍പ്ചര്‍, അപ്ലൈഡ് ആര്‍ട്ട് എന്നീ സ്പെഷ്യലൈസേഷനുകള്‍ മൂന്നിടത്തുമുണ്ട്. കോഴ്സിലെ ആദ്യവര്‍ഷ പരീക്ഷാ മാര്‍ക്ക്, വിദ്യാര്‍ഥിയുടെ താത്പര്യം എന്നിവ പരിഗണിച്ചാണ് രണ്ടാം വര്‍ഷത്തില്‍ സ്പെഷ്യലൈസേഷന് അനുവദിക്കുന്നത്.
തൃശ്ശൂരില്‍, ആര്‍ട്ട് ഹിസ്റ്ററി ആന്‍ഡ് വിഷ്വല്‍ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്. അതിലേക്ക് താത്പര്യമുള്ളവര്‍ അപേക്ഷാ ഫോമില്‍ തന്നെ ഓപ്ഷന് നല്‍കണം.
യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. 2021 ഡിസംബര്‍ 31ന്, 17 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്ല.
പ്രവേശനത്തിന്റെ ഭാഗമായി എഴുത്ത്/പ്രായോഗിക പരീക്ഷകള്‍ ഉണ്ടാകും. ഹിസ്റ്ററി ആന്‍ഡ് വിഷ്വല്‍ സ്റ്റഡീസ് സ്പെഷ്യലൈസേഷന് മാത്രം ഓപ്റ്റ് ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാകും. മറ്റ് മൂന്നു സ്പെഷ്യലൈസേഷന് മൂന്നരമണിക്കൂറും നാലു സ്പെഷ്യലൈസേഷനും തിരഞ്ഞെടുക്കുന്നവര്‍ക്ക് നാല് മണിക്കൂറും ദൈര്‍ഘ്യമുള്ള പരീക്ഷകളുണ്ടാകും.
ഒക്ടോബര്‍ 13ന് എല്ലാ ജില്ലകളിലും വെച്ച് പരീക്ഷ നടത്തും. അപേക്ഷ admissions.dtekerala.gov.in വഴി ഒക്ടോബര്‍ ഏഴുവരെ നല്‍കാം.
Content Highlights: Fine Arts college Admissions 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..