പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം, തൃശ്ശൂർ ഫൈൻ ആർട്സ് കോളേജുകൾ, മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിലെ നാലുവർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലെ പ്രവേശനത്തിത് അപേക്ഷ ക്ഷണിച്ചു.
ആദ്യവർഷം കോമൺ കോഴ്സാണ്. തുടർന്നുള്ള മൂന്നുവർഷം സ്പെഷ്യലൈസേഷനും. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട് എന്നീ സ്പെഷ്യലൈസേഷനുകൾ മൂന്നിടത്തുമുണ്ട്. തൃശ്ശൂരിൽ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്.
അപേക്ഷാർഥി പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചിരിക്കണം. 2020 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എഴുത്ത്/പ്രായോഗിക പരീക്ഷകൾ ഉൾപ്പെടുന്ന മൂന്നരമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഒക്ടോബർ 22-ന് എല്ലാ ജില്ലകളിലും പരീക്ഷ നടത്തും. പരീക്ഷാഘടന http://admissions.dtekerala.gov.in ലെ പ്രോഗ്രാം ലിങ്കിലെ പ്രോസ്പക്ടസിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി ഈ വെബ്സൈറ്റ് വഴി ഒക്ടോബർ ഏഴ് വരെ നൽകാം.
Content Highlights: Fine arts college admission, Application invited
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..