ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി പ്രോഗ്രാം


പ്രതീകാത്മക ചിത്രം | Photo:gettyimage.in

കേരള സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവയുടെ ശാസ്ത്രീയപഠനം, പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ് എന്നീമേഖലകളിലാണ് പഠനം.ഈ മേഖലകളിലുണ്ടാകുന്ന പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും തനതുരീതിയിൽ വികസിപ്പിക്കാനും പുനരാവിഷ്കരിക്കാനും പ്രോഗ്രാം സഹായിക്കും. ആറുമാസത്തെ പ്രായോഗികപരിശീലനം, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണിയും വർധിപ്പിക്കുന്നതിനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽസ് പരിശീലനം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

സർക്കാർമേഖലയിലെ 42 ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫാഷൻ ഡിസൈൻ (ജി. ഐ.എഫ്.ഡി.), സർക്കാർ അംഗീകാരമുള്ള 94 സ്വകാര്യ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്‌.ഡി.ജി.ടി.) സെൻററുകളിലുമാണ് കോഴ്സ് നടത്തുന്നത്. സ്ഥാപനങ്ങളുടെ പൂർണപട്ടിക polyadmission.org യിൽ ‘എഫ്‌.ഡി.ജി.ടി. അഡ്മിഷൻ 2022-’23’ ലിങ്കിലെ അനക്സ്ചറിൽ ലഭിക്കും. പ്രവേശന പ്രോസ്പക്ടസും ഈ ലിങ്കിൽ കിട്ടും. ഗവൺമെൻറ് വിഭാഗത്തിൽ തിരുവനന്തപുരത്ത് ഏഴ് പഠനകേന്ദ്രങ്ങളുണ്ട്. ഇടുക്കി, തൃശ്ശൂർ-അഞ്ചുവീതം, പാലക്കാട്, മലപ്പുറം-നാലുവീതം, എറണാകുളം, വയനാട്-മൂന്നുവീതം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ- രണ്ടുവീതം, കാസർകോട്‌-1.

ഒന്നും രണ്ടും വർഷങ്ങളിൽ കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് നടത്തുന്ന പൊതുപരീക്ഷയുണ്ടാകും. രണ്ടു പൊതുപരീക്ഷകളും ജയിക്കുന്നവർക്ക് കേരള ഗവൺമെൻറ് ടെക്നിക്കൽ എക്സാമിനേഷൻസ് (കെ.ജി.ടി.ഇ.), ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമന്റ്‌ ടെക്നോളജി സർട്ടിഫിക്കറ്റ് നൽകും.

ഉന്നതപഠനത്തിനുള്ള അർഹതയോടെ, എസ്.എസ്.എൽ.സി./തുല്യ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് ഉയർന്നപ്രായപരിധിയില്ല. അപേക്ഷ polyadmission.org- ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി ഒക്ടോബർ ഏഴുവരെ നൽകാം.

Content Highlights: Fashion designing and garment technology, FDGT, education, professional courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented