Photo: gettyimages.in
കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി.) രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
പരമ്പരാഗത വസ്ത്രനിര്‍മാണം, കംപ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ് എന്നീ മേഖലകളിലെ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഏറ്റവും നവീന രീതികള്‍ കേന്ദ്രീകരിച്ചുള്ള ഗാര്‍മെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷന്‍ ഡിസൈനിങ്, മാര്‍ക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. മാര്‍ക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കില്‍സ് ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളും ആറുമാസത്തെ പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി.
കേന്ദ്രങ്ങളുടെ വിവരങ്ങള്‍ sitttrkerala.ac.inലുള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. ഉന്നതപഠനത്തിനുള്ള അര്‍ഹതയോടെ എസ്.എസ്.എല്‍.സി./തത്തുല്യ പ്രോഗ്രാം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
അപേക്ഷ sitttrkerala.ac.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അവസാനതീയതി: ഓഗസ്റ്റ് 31. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ അപേക്ഷിക്കാന്‍ ഓരോ സ്ഥാപനത്തിലും പ്രത്യേകം അപേക്ഷ നല്‍കണം.
Content Highlights: Fashion designing and garment technology in GIFD
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..