സ്റ്റാറ്റിസ്റ്റിക്‌സ് പി.ജി. വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമത്സരം


Image: Mathrubhumi.com

കേന്ദ്രസര്‍ക്കാര്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എം.ഒ.എസ്.പി.ഐ.) സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്‌സ് പി.ജി. വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ ദി സ്‌പോട്ട് ഉപന്യാസമത്സരത്തിന് അപേക്ഷിക്കാം. അംഗീകൃതസര്‍വകലാശാലകളില്‍/കോളേജുകളില്‍/സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

വിഷയം

സ്റ്റാറ്റിസ്റ്റിക്‌സ്/ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയത്തിലാവണം ഉപന്യാസം.

ഫെബ്രുവരി 20ന് രാവിലെ 10 മുതല്‍ ഒന്നുവരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ (കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍) നടത്തുന്ന മത്സരത്തില്‍ പരീക്ഷാകേന്ദ്രത്തില്‍ വെച്ചുനല്‍കുന്ന രണ്ടുവിഷയങ്ങളില്‍ ഒന്നില്‍, ഏകദേശം 5000 വാക്കുകളില്‍ ഉപന്യാസമെഴുതണം. ഉള്ളടക്കം, ആശയങ്ങളുടെ മൗലികത, അവതരണക്രമം, രചനാനൈപുണി തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാകും ഉപന്യാസം വിലയിരുത്തപ്പെടുക.

സമ്മാനങ്ങള്‍

ഒന്നാം സമ്മാനം 15,000 രൂപയാണ്. 12,000 രൂപയുടെ രണ്ട് രണ്ടാം സമ്മാനങ്ങള്‍. 10,000 രൂപയുടെ മൂന്ന് മൂന്നാം സമ്മാനങ്ങള്‍. 5000 രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ വിജയികള്‍ക്ക് ലഭിക്കും. ജൂണ്‍ 29ന് മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിശദമായ വിജ്ഞാപനം mospi.gov.in ല്‍ 'വാട്‌സ് ന്യൂ' > 'അനൗണ്‍സ്‌മെന്റ്‌സ്' ലിങ്കില്‍ ലഭ്യമാണ്. അതില്‍ അനുബന്ധത്തില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ എക്‌സല്‍ ഫോര്‍മാറ്റില്‍ അപേക്ഷാമാതൃക ലഭിക്കും. അത് പൂരിപ്പിച്ച് പ്രിന്റൗട്ട് എടുക്കണം. രേഖകള്‍ സഹിതം 'ഓണ്‍ ദി സ്‌പോട്ട് എസ്സേ റൈറ്റിങ് കോമ്പറ്റീഷന്‍2022' എന്ന് വിഷയലൈനില്‍ രേഖപ്പെടുത്തി ജനുവരി 24നകം ലഭിക്കത്തക്കവിധം trainingmospi@nic.inലേക്ക് അയക്കണം.

Content Highlights: Essay competition for Statistics PG students

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented