പ്രതീകാത്മക ചിത്രം | Photo:gettyimages.in
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കോൾ-കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്‌സ് യോഗ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത: ഹയർസെക്കൻഡറി/തത്തുല്യകോഴ്‌സിലെ വിജയം. പ്രായപരിധി 17 വയസ്സുമുതൽ 50 വരെ. ഹൈബ്രിഡ് രീതിയിലായിരിക്കും പഠനം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. 12,500 രൂപയാണ് ഫീസ്. കോഴ്‌സ് ഫീസ് ഒറ്റത്തവണയായോ രണ്ടു തവണകളായോ ഒടുക്കാം.
www.scolekerala.org വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.ഓൺലൈൻ രജിസ്‌ട്രേഷനുശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്സിക്യുട്ടീവ് ഡയറക്ടർ, സ്കോൾ - കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്കോൾ-കേരളയുടെ അതത് ജില്ലാ കേന്ദ്രങ്ങളിലേക്കോ അയക്കണം.
Content Highlights: diploma in yogic science and sports yoga
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..