ഡല്‍ഹി സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, എം.ഫില്‍., പിഎച്ച്.ഡി. കോഴ്‌സുകളിലേക്കുള്ള പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പ്രവേശന പരീക്ഷകള്‍ നടത്തുന്നത്.
രജിസ്‌ട്രേഷന്‍
- യു.ജി. കോഴ്സുകള്‍: https://ug.du.ac.in
- പി.ജി. കോഴ്സുകള്‍: https://pgadmission.du.ac.in
- എം.ഫില്‍., പിഎച്ച്.ഡി.: https://phdadmission.du.ac.in
അപേക്ഷാ ഫീസ്
എസ്.സി., എസ്.ടി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഓരോ കോഴ്‌സിനും 300 രൂപ. മറ്റുള്ളവര്‍ക്ക് ഓരോ കോഴ്‌സിനും 750 രൂപ.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 31. പ്രവേശന പരീക്ഷാ തീയ്യതികള്‍ എന്‍.ടി.എ പിന്നീട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.du.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ undergraduate2020@admission.du.ac.in, pg2020@admission.du.ac.in എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കാവുന്നതാണ്.
ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 9899179530, 9971155832, 9311307156, 9149002539, 8595760622, 9311380716
Content Highlights: Delhi University Entrance Test 2020, DUET 2020, NTA DUET 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..