Representative image
കുസാറ്റിലെ ബി.ബി.എ. എല്‍എല്‍.ബി., ബി.കോം. എല്‍എല്‍.ബി. പ്രോഗ്രാമുകള്‍ക്ക് പ്രത്യേകം പ്രവേശന പരീക്ഷകള്‍ ഉണ്ടോ. ഏതൊക്കെ വിഷയത്തിലെ ചോദ്യങ്ങള്‍ ഉണ്ടാകും. ബി.വൊക്. കോഴ്‌സിന് അപേക്ഷിക്കാന്‍ പ്ലസ്ടു സയന്‍സ് പഠനം നിര്‍ബന്ധമാണോ
ചന്ദ്രിക, കണ്ണൂര്‍
കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അഞ്ചുവര്‍ഷ ഓണേഴ്‌സ്, ബി.ബി.എ. എല്‍എല്‍.ബി., ബി.കോം. എല്‍എല്‍.ബി. പ്രവേശനങ്ങള്‍ക്ക് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചിപരീക്ഷയാണുള്ളത്. ടെസ്റ്റ് കോഡ് 201. രണ്ടു ഭാഗങ്ങളിലായി 150 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍. പാര്‍ട്ട് ഒന്നില്‍ നിയമവുമായി ബന്ധപ്പെട്ടുള്ള 25 ചോദ്യങ്ങളും, റീസണിങ്/ലോജിക്കല്‍ തിങ്കിങ്ങില്‍നിന്ന് 50 ചോദ്യങ്ങളും ഉണ്ടാകും. പാര്‍ട്ട് രണ്ടില്‍ ജനറല്‍ ഇംഗ്ലീഷില്‍നിന്ന് 50, ജനറല്‍ നോളജ്/കറന്റ് അഫയേഴ്‌സ് എന്നിവയിലെ 25 ചോദ്യങ്ങള്‍. ശരിയുത്തരത്തിന് മൂന്ന് മാര്‍ക്ക്. തെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും. പാര്‍ട്ട് ഒന്നിലെയും പാര്‍ട്ട് രണ്ടിലെയും സ്‌കോറുകള്‍ക്ക് 50 ശതമാനംവീതം വെയ്‌റ്റേജ് നല്‍കിയാകും റാങ്ക് പട്ടിക തയ്യാറാക്കുക.
ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റാ അനലറ്റിക്‌സ് ബി.വൊക്. പ്രോഗ്രാം പ്രവേശനത്തിന് മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ മൊത്തം 65 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. എസ്.ഇ.ബി.സി.ക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക് മതി. പട്ടികവിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് മതി. സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാല്‍ പ്ലസ്ടു തലത്തില്‍ സയന്‍സ് ഇതര കോമ്പിനേഷന്‍ എടുത്ത് മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്കും ബി.വൊക്. കോഴ്‌സിന് അപേക്ഷിക്കാം. ഇംഗ്ലീഷ് (45 ചോദ്യങ്ങള്‍), ന്യൂമറിക്കല്‍ റീസണിങ് (60), കോംപ്രിഹന്‍ഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ് (45) എന്നിവയില്‍നിന്ന് ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള പരീക്ഷയുടെ ദൈര്‍ഘ്യം രണ്ടുമണിക്കൂര്‍. വിശദാംശങ്ങള്‍ക്ക് https://admissions.cusat.ac.in കാണണം.
Content Highlights: CUSAT Entrance exam
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..