Mathrubhumi.com
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2022-23ലെ വിവിധ ബാച്ചിലര്‍/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി (കാറ്റ്) ന് അപേക്ഷിക്കാം.
കോഴ്‌സുകള്‍:
•ബിരുദതലത്തില്‍ സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആന്‍ഡ് ഫയര്‍, മറൈന്‍, നേവല്‍ ആര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്, പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്നിവയില്‍ ബി.ടെക്.
•ഫോട്ടോണിക്‌സ്, മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്) എന്നിവയിലുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകള്‍.
•ബി.വൊക്, ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമുകള്‍
യോഗ്യത:
•എന്‍ജിനിയറിങ്, ഫോട്ടോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്)
ഇന്റഗ്രേറ്റഡ് എം.എസ്സി. എന്നിവയിലെ പ്രവേശനത്തിന്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം.
•ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സസ് എന്നിവയിലെ പ്രവേശനത്തിന്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ മൂന്ന് വിഷയമെങ്കിലും പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. മാര്‍ക്ക് വ്യവസ്ഥയുണ്ട്.
•ബി.ടെക്. (മറൈന്‍ എന്‍ജിനിയറിങ് ഒഴികെ)/ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനം, കോമണ്‍ അഡ്മിഷന്‍ ടെസ്റ്റുകള്‍ (കാറ്റ്) വഴിയാണ്.
•കെ.വി.പി.വൈ. സ്‌കോളര്‍മാരെ ഫോട്ടോണിക്‌സ് ഒഴികെയുള്ള ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരും ഇപ്പോള്‍ അപേക്ഷിക്കണം.
•ബി.ടെക്. (മറൈന്‍ ഒഴികെ), ഇന്റഗ്രേറ്റഡ് എം.എസ്സി. ഫോട്ടോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) ആണ്. പരീക്ഷാ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍.
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍നിന്നു് യഥാക്രമം 125, 75, 50 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.
ഈ മൂന്നു പ്രോഗ്രാമുകള്‍ക്കൊപ്പം മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ്/ബയോളജിക്കല്‍ സയന്‍സസ് എന്നീ ഇന്റഗ്രേറ്റഡ് എം. എസ്സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവരും ഈ ടെസ്റ്റ് (കോഡ് 101) അഭിമുഖീകരിച്ചാല്‍ മതി.
എന്നാല്‍, മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ്/ബയോളജിക്കല്‍ സയന്‍സസ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേക്കുമാത്രം അപേക്ഷിക്കുന്നവര്‍ക്ക്, ടെസ്റ്റ് കോഡ് 101 അല്ലെങ്കില്‍ ഫിസിക്‌സ്, ബയോളജി എന്നിവയില്‍നിന്നും 75 വീതവും കെമിസ്ട്രിയില്‍നിന്നും 50-ഉം ചോദ്യങ്ങളുള്ള കാറ്റ് (ടെസ്റ്റ്‌കോഡ് 104) അഭിമുഖീകരിക്കാം.
മറ്റ് ബിരുദ പ്രോഗ്രാമുകള്‍
പഞ്ചവത്സര ബി.ബി.എ./ബി.കോം. എല്‍എല്‍.ബി. (ഓണേഴ്‌സ്). ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ബി.വോക്. ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക്: admissions.cusat.ac.in അവസാന തീയതി: മാര്‍ച്ച് ഏഴ് (ലേറ്റ് ഫീ നല്‍കി മാര്‍ച്ച് 14 വരെയും അപേക്ഷിക്കാം)
Content Highlights: CUSAT Degree / Integrated Program Admission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..