പുതിയ കോഴ്‌സുകളുമായി കുസാറ്റ്; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം


പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകള്‍ കൂടാതെ ഈവര്‍ഷം കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്), ബയോളജിക്കല്‍ സയന്‍സസ് എന്നീ രണ്ടു പുതിയ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

കുസാറ്റ് | Photo: Mathrubhumi Archives

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ബി.ടെക് പ്രോഗ്രാം ഉണ്ട്.

ഫോട്ടോണിക്സ്, മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകൾ കൂടാതെ ഈവർഷം കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്), ബയോളജിക്കൽ സയൻസസ് എന്നീ രണ്ടു പുതിയ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

എൻജിനിയറിങ്, ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് ഇന്റഗ്രേറ്റഡ് എം.എസ് സി. എന്നിവയിലെ പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസസ് എന്നിവയിലെ പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൂന്നുവിഷയമെങ്കിലും പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം.

ബി.ടെക്. (മറൈൻ എൻജിനിയറിങ് ഒഴികെ)/ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനം കോമൺ അഡ്മിഷൻ ടെസ്റ്റുകൾ (കാറ്റ്) വഴിയാണ്.

കെ.വി.പി.വൈ. സ്കോളർമാർക്ക് ഫോട്ടോണിക്സ് ഒഴികെയുള്ള ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷ എഴുതേണ്ടാ. പക്ഷേ, അവരും ഇപ്പോൾ അപേക്ഷിക്കണം. ബി.ടെക്. (മറൈൻ ഒഴികെ) ഇന്റഗ്രേറ്റഡ് എം.എസ്സി. ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) ആണ്. മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ബയോളജിക്കൽ സയൻസസ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേക്കും ഈ ടെസ്റ്റ് (കോഡ് 101) അഭിമുഖീകരിച്ചാൽ മതി.

മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ബയോളജിക്കൽ സയൻസസ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേക്കു മാത്രം അപേക്ഷിക്കുന്നവർക്ക് ടെസ്റ്റ് കോഡ് 101 അല്ലെങ്കിൽ ടെസ്റ്റ്കോഡ് 104 അഭിമുഖീകരിക്കാം. മറൈൻ എൻജിനിയറിങ് ബി.ടെക്. പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും.

മറ്റ് ബിരുദപ്രോഗ്രാമുകൾ: പഞ്ചവത്സര ബി.ബി.എ./ബി.കോം. എൽഎൽ.ബി. (ഓണേഴ്സ്). ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടിനും പൊതുവായ പ്രവേശനപരീക്ഷയ്ക്ക് (ടെസ്റ്റ് കോഡ് 201).

ബി.വൊക്. ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ് പ്രവേശനത്തിന് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയ്ക്ക് (ടെസ്റ്റ്കോഡ് 103)

വിദ്യാഭ്യാസയോഗ്യത, കാറ്റ് വിശദാംശങ്ങൾ എന്നിവ https://admissions.cusat.ac.in ലെ പ്രോസ്പക്ടസിൽ. ജൂൺ 12, 13, 14 തീയതികളിലായി നടക്കുന്ന കാറ്റിന് മാർച്ച് 31 വരെ https://admissions.cusat.ac.in വഴി അപേക്ഷിക്കാം. പിഴയോടുകൂടി ഏപ്രിൽ ഏഴുവരെയും.

Content Highlights: CUSAT Admission started, Integrated programs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented