സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ്: പരീക്ഷയ്ക്ക് അപേക്ഷിക്കാം


ഡോ. എസ്. രാജൂകൃഷ്ണൻ

Representational image | Photo: gettyimages.in

ശാസ്ത്രവിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷ ക്ഷണിച്ചു. സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആര്‍.- യു.ജി.സി.നെറ്റ്; കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലാണുള്ളത്. പരീക്ഷത്തീയതി പിന്നീട് പ്രഖ്യാപിക്കും.

കംപ്യൂട്ടര്‍ അധിഷ്ഠിതരീതിയില്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. വിശദമായ പരീക്ഷാഘടന വെബ്സൈറ്റില്‍. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

യോഗ്യത: മാസ്റ്റേഴ്‌സ് ബിരുദം/തുല്യ യോഗ്യത/ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്./നാലുവര്‍ഷ ബി.എസ്./ബി.ഇ./ബി.ടെക്./ബി.ഫാര്‍മ/എം.ബി.ബി.എസ്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 55 ശതമാനം (പട്ടിക/ഭിന്നശേഷി/മൂന്നാം ജന്‍ഡര്‍ അപേക്ഷകര്‍ക്ക് 50 ശതമാനം) മാര്‍ക്ക് ഉണ്ടായിരിക്കണം.

എം.എസ്സി.ക്കു പഠിക്കുന്നവര്‍ യോഗ്യതാ കോഴ്സിന്റെ 10+2+3 ഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് 'റിസല്‍ട്ട് എവൈറ്റഡ്' വിഭാഗത്തില്‍ അപേക്ഷിക്കാം. ഫെലോഷിപ്പിന്റെ സാധുതാകാലയളവായ രണ്ടുവര്‍ഷത്തിനകം യോഗ്യത നേടണം. ബി.എസ്സി. (ഓണേഴ്സ്)/തുല്യ ബിരുദമുള്ളവര്‍, ഇന്റഗ്രേറ്റഡ് എം.എസ്സി.-പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് ജെ.ആര്‍.എഫിനു മാത്രമേ അര്‍ഹത ലഭിക്കൂ. ബി.ഇ./ബി.എസ്./ബി.ടെക്./ബി.ഫാര്‍മ/എം.ബി.ബി.എസ്. അന്തിമവര്‍ഷക്കാര്‍/ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും ഫെലോഷിപ്പിനുമാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ബി.എസ്സി. (ഓണേഴ്സ്) അന്തിമ വര്‍ഷക്കാര്‍/ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

ജെ.ആര്‍.എഫിന് 1.7.2021-ല്‍ ഉയര്‍ന്ന പ്രായപരിധി 28 വയസ്സായിരിക്കും. സംവരണവിഭാഗക്കാര്‍ക്ക് ഇളവുണ്ട്. ലക്ചറര്‍ഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസര്‍ അപേക്ഷകര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്ല.

അപേക്ഷ https://csirnet.nta.nic.in വഴി ഓഗസ്റ്റ് 10 വൈകീട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷാഫീസ് ഓഗസ്റ്റ് 10 രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷാഫീസ് 1000 രൂപ (ഒ.ബി.സി.-500 രൂപ, പട്ടികവിഭാഗം/മൂന്നാം െജന്‍ഡര്‍-250 രൂപ). ഭിന്നശേഷിവിഭാഗത്തിന് അപേക്ഷാഫീസില്ല.

ഒരാള്‍ക്ക് ജെ.ആര്‍.എഫിനോ ലക്ചറര്‍ഷിപ്പ്/അസിസ്റ്റന്റ്പ്രൊഫസര്‍ യോഗ്യതയ്ക്കോ അപേക്ഷിക്കാം. ജെ.ആര്‍.എഫ്. യോഗ്യത ലഭിക്കുന്നവര്‍ക്ക് അംഗീകൃതസ്ഥാപനത്തില്‍ ഗവേഷണ പ്രവേശനം ലഭിക്കുമ്പോള്‍ ആദ്യ രണ്ടുവര്‍ഷം മാസം 31,000 രൂപ ലഭിക്കും. മൂന്നാം വര്‍ഷംമുതല്‍ സ്റ്റൈപ്പെന്‍ഡ് 35,000 രൂപ. പ്രതിവര്‍ഷ കണ്ടിന്‍ജന്‍സി ഗ്രാന്റ് 20,000 രൂപ.

Content Highlights: CSIR NET 2022 Application, Notification, Exam Date, Eligibility, NTA, national testing agency 

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented