ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾ


Representative images

തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, 2023 സെഷനിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സ്പെഷ്യാലിറ്റി നഴ്സിങ്

ഡിപ്ലോമ ഇൻ (i) കാർഡിയോവാസ്കുലാർ ആൻഡ് തൊറാസിക് നഴ്സിങ് (ii) ന്യൂറോ നഴ്സിങ്.

പ്രവേശനയോഗ്യത: ജി.എൻ.എം./ബി.എസ്‌സി. നഴ്സിങ്. ജി.­എൻ.എം.കാർക്ക് അത് ജയിച്ചശേഷം ബെഡ് സൈഡ് നഴ്സ് ആയുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം 31.12.2022-ന് വേണം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായപരിധി 01.01.2023-ന് 35 വയസ്സ് (ഇളവ്- ഒ.ബി.സി.-മൂന്നുവർഷം, പട്ടികവിഭാഗക്കർ-അഞ്ചുവർഷം).

പി.ജി. ഡിപ്ലോമ

കാർഡിയാക് ലബോറട്ടറി ടെക്നോളജി, ന്യൂറോ-ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ക്ലിനിക്കൽ പെർഫ്യൂഷൻ, ബ്ലഡ് ബാങ്കിങ് ടെക്നോളജി. നിശ്ചിത വിഷയങ്ങളിൽ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമുകൾ

ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യാ ടെക്നോളജി, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി- നിശ്ചിത ഡിപ്ലോമ/സർട്ടിഫിക്കറ്റ് യോഗ്യത വേണം.

*അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫിസിയോതെറാപ്പി- ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി യോഗ്യത വേണം.

പിഎച്ച്.ഡി.

ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോഎൻജിനിയിറിങ്, ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ് (എല്ലാം ഫുൾടൈം), ഹെൽത്ത് സയൻസസ് (പാർട്‌ ടൈം ആൻഡ് ഫുൾടൈം).

ബന്ധപ്പെട്ട/അനുബന്ധ വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം വേണം. മെഡിക്കൽ സയൻസസിന് എം.ബി.ബി.എസ്.­­­ ബിരുദമോ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗവിഭാഗക്കാർക്ക് പിഎച്ച്.ഡി. ഫെലോഷിപ്പുകൾ നൽകുന്നുണ്ട്.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ഡി.എം./എം.സി.എച്ച്./ഡി.­എൻ.ബി.യ്ക്കുശേഷം. ഒരുവർഷമാണ് ദൈർഘ്യം. ഉയർന്ന പ്രായപരിധി 01.01.2023-ന് 45 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 50. സെൻട്രൽ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. അന്തിമവർഷത്തിൽ പഠിക്കുന്ന റെസിഡൻറ്സിനും അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.sctimst.ac.in

അവസാനതീയതി: സെപ്റ്റംബർ 30. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അപേക്ഷ നവംബർ 15 വരെ സ്വീകരിക്കും.

Content Highlights: Courses in Sree Chitra Tirunal Institute for Medical Sciences and Technology Trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented