പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി പ്രോഗ്രാം


പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

കേരളസർക്കാർ സ്ഥാപനമായ കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി, ഒരുവർഷം (രണ്ട് സെമസ്റ്റർ) ദൈർഘ്യമുള്ള, ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി ഷോർട്ട്‌ ടേം പോഗ്രാമിലേക്ക് അപേക്ഷിക്കാം. പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഫാഷൻ ഡിസൈനിങ്, ഗാർമെന്റ്‌ മാനുഫാക്ചറിങ് ടെക്നോളജി, അപ്പാരൽ പ്രൊഡക്‌ഷൻ ടെക്നോളജി, പ്രൊഡക്‌ഷൻ ആൻഡ് മാർക്കറ്റിങ് മാനേജ്മെൻറ്, ക്ലോത്തിങ് മാത്തമാറ്റിക്സ് ആൻഡ് ഗാർ​െമൻറ് ലാബ് തുടങ്ങിയവയും ഉൾപ്പെടുന്നു.

കോറൽ ഡ്രോ, ഫോട്ടോഷോപ്പ്, റീച്ച്, കാഡ് എന്നീ സോഫ്റ്റ് വേറുകളിലെ പരിശീലനം, കംപ്യൂട്ടർ ഫാഷൻ സോഫ്റ്റ്‌വേർ ഉപയോഗിച്ചുള്ള ഡ്രസ് ഡിസൈനിങ്, പാറ്റേൺ മേക്കിങ്, തുണിഘടന അറിയാൻവേണ്ടിയുള്ള നെയ്ത്ത് പരിശീലനം, തുണിയുടെ ഗുണനിലവാരം അറിയാനുള്ള ഫാബ്രിക് ടെസ്റ്റിങ് എന്നിവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുന്നു.

എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 35 വയസ്സ് കവിയരുത്.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, അഭിമുഖം വഴി വിലയിരുത്തുന്ന വിഷയത്തിലുള്ള അഭിരുചി എന്നിവയുടെ മികവു പരിഗണിച്ചാണ് മെരിറ്റ് പട്ടിക തയ്യാറാക്കുക. ഹാൻഡ് ലൂം, ടെക്‌സ്റ്റൈൽ, അപ്പാരൽ മേഖലകളിൽ നിന്നുമുള്ള സ്പോൺസേഡ് അപേക്ഷകർക്ക് മുൻഗണനയുണ്ട്. രണ്ടാം സെമസ്റ്ററിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉണ്ടാകും. കോഴ്സ് ഫീസ് ഡെപ്പോസിറ്റ് ഉൾ​െപ്പടെ 21,200 രൂപ. അപേക്ഷ www.iihtkannur.ac.in ൽ നിന്ന്‌ ഡൗൺലോഡു ചെയ്യാം.

പൂരിപ്പിച്ച അപേക്ഷ, നേരിട്ടോ തപാലിലോ ഓഗസ്റ്റ് 12-നകം സ്ഥാപനത്തിൽ ലഭിക്കണം.

വിലാസം: എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി കണ്ണൂർ, കിഴുന്ന (പി.ഒ.), തോട്ടട, കണ്ണൂർ-670007.

Content Highlights: Clothing and Fashion Technology Programme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented