പ്രതീകാത്മക ചിത്രം | Image: consortiumofnlus.ac.in
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) വഴി കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് നടത്തിയ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ചു.
22 ദേശീയ നിയമ സർവകലാശാലകളിലേക്കാണ് അലോട്ട്മെന്റ് നടത്തിയത്. ബെംഗളൂരു, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) ആണ് വിദ്യാർഥികൾ ഏറ്റവും കൂടുതൽ താത്‌പര്യം കാട്ടിയ ദേശീയ നിയമ സർവകലാശാല. ആദ്യ റൗണ്ട് അലോട്ട്മെന്റിൽ അഖിലേന്ത്യാതല ജനറൽ വിഭാഗത്തിൽ ആദ്യ 100 റാങ്കിൽ 87 പേരും തിരഞ്ഞെടുത്തത് ഈ സർവകലാശാലയാണ്. ആദ്യ റൗണ്ടിലെ അവസാന റാങ്ക് 97. ഈ 87 പേരും ആദ്യ റൗണ്ട് അലോട്ട്മെന്റ് പ്രകാരം ഇവിടെ പ്രവേശനം സ്വീകരിച്ചിട്ടുമുണ്ട്. അതിനാൽ ഇവിടെ രണ്ടാം റൗണ്ടിലും ജനറൽ വിഭാഗ അവസാന റാങ്ക് 97 തന്നെയാണ്.
ആദ്യ 100 റാങ്കിൽ ഒമ്പതുപേർക്ക് ഇതേ വിഭാഗത്തിൽ ഹൈദരാബാദ് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൾസാർ) യൂണിവേഴ്സിറ്റി ഓഫ് ലോയിൽ ആദ്യ റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചു. ഇവർ ഒമ്പതുപേരും അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ പ്രവേശനം സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ആദ്യ റൗണ്ടിൽ 175-ഉം രണ്ടാം റൗണ്ടിൽ 176-ഉം ആണ് ഓൾ ഇന്ത്യ ജനറൽ വിഭാഗം അവസാന റാങ്ക്.
കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ ക്വാട്ട ജനറൽ വിഭാഗം അവസാന റാങ്ക് 1076 ആണ്. ആദ്യ റൗണ്ടിൽ ഇത് 1023 ആയിരുന്നു. നുവാൽസിൽ രണ്ടാം റൗണ്ട് അലോട്ട്മെ്ന്റ് കഴിഞ്ഞപ്പോൾ കേരളീയർക്കായി സംവരണംചെയ്ത സീറ്റുകളിലെ അവസാന റാങ്കുകൾ ഇപ്രകാരമാണ്. ജനറൽ-1377, ഈഴവ-3790, മുസ്ലിം-3544, മറ്റ് പിന്നാക്ക ഹിന്ദു-3190, ലാറ്റിൻ കാത്തലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ-5262, ധീവര-10,721, വിശ്വകർമ-5800, കുശവൻ-30,841, മറ്റു പിന്നാക്ക ക്രിസ്ത്യൻ-5609, പട്ടികജാതി-27,772.
രണ്ടാം അലോട്ട്മെന്റ് പ്രകാരം മറ്റ് ദേശീയ നിയമ സർവകലാശാലകളിലെ അഖിലേന്ത്യാ സീറ്റിലെ അവസാന ജനറൽ വിഭാഗം റാങ്കുകൾ ഇപ്രകാരമാണ്:
കൊൽക്കത്ത-226, ജോധ്പുർ-317, ഭോപാൽ-412, ഗാന്ധിനഗർ-461, മുംബൈ-555, റായ്പുർ-757, ലഖ്നൗ-719, പട്യാല-988, കട്ടക്ക്-1037, പട്ന-1224, റാഞ്ചി-1272, വിശാഖപട്ടണം-1489, നാഗ്പുർ-1538, ഗുവാഹാട്ടി-1569, തിരുച്ചിറപ്പള്ളി-1756, ഔറംഗാബാദ്-1864, ഷിംല-1915, ജബൽപുർ-1923, സോണെപ്പട്ട്-2000. ഓരോ സ്ഥാപനത്തിന്റെയും അലോട്ട്മെന്റ്പട്ടിക https://consortiumofnlus.ac.in ൽ ലഭ്യമാണ്.
Content Highlights: CLAT 2nd Allotment Published
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..