-
എം.ജി. സർവകലാശാല, സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യു.പി.എസ്.സി. സിവിൽ സർവീസസ് പരീക്ഷാപരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഓപ്ഷണൽ വിഷയങ്ങൾ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിൻ പരീക്ഷയുടെയും സിലിബസ് ഉൾപ്പെടുത്തി റെഗുലർ, ഈവനിങ്, ഫൗണ്ടേഷൻ എന്നിങ്ങനെ മൂന്നുതരം പരിശീലനമാണുള്ളത്.
റെഗുലർ പ്രോഗ്രാമിൽ ആഴ്ചയിൽ അഞ്ചുദിവസം പരിശീലനമുണ്ടാകും. ബിരുദമാണ് യോഗ്യത. ഈവനിങ് പ്രോഗ്രാമിൽ ആഴ്ചയിൽ അഞ്ചുദിവസം ഓൺലൈനിലാണ് പരിശീലനം. പ്ലസ്ടു പഠിക്കുവർക്കുന്നവർക്കു മുതൽ അപേക്ഷിക്കാം.
ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈനായി നടത്തുന്ന ഫൗണ്ടേഷൻ പ്രോഗ്രാമിൽ എസ്.എസ്.എൽ.സി. വിജയിച്ചവർക്കു മുതൽ പങ്കെടുക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.mgu.ac.in. അവസാന തീയതി: മേയ് 10. വിവരങ്ങൾക്ക്: 9188374553.
Content Highlights: civil service exam preparation class by mg university, registration started
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..