പ്രതീകാത്മക ചിത്രം | Photo:gettyimages.in
ബി.എസ്സി. നഴ്സിങ്, ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമുകളിലേക്ക് ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്.) അപേക്ഷ ക്ഷണിച്ചു.
നാലുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്സി. നഴ്സിങ് പ്രോഗ്രാമിലേക്ക് പെണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം നല്‍കുന്നത്. രണ്ടുവര്‍ഷത്തെ ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമിന് എല്ലാവര്ക്കും അപേക്ഷിക്കാം.
ബി.എസ്സി. നഴ്സിങ്ങിന് അപേക്ഷാര്‍ഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 1725. 1.9.1996നും 1.9.2004നും ഇടയ്ക്ക് ജനിച്ചവര്‍.
ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രവേശനത്തിന് പ്ലസ്ടു/തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ ജയിക്കണം. രജിസ്റ്റേര്‍ഡ് നഴ്സ് ആന്‍ഡ് മിഡ്വൈഫ് ആയിരിക്കണം. പുരുഷന്മാര്ക്ക് അധിക വ്യവസ്ഥയുണ്ട്. ഉയര്‍ന്ന പ്രായം 45 വയസ്സ്. 1.9.1976നോ ശേഷമോ ജനിച്ചവരാവണം.
ജൂലായ് 31-ന് നടത്തുന്ന കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. യോഗ്യത നേടാന്‍ ജനറല്‍ വിഭാഗക്കാര്‍ 50 പെര്‍സന്‍ടൈല്‍ സ്കോറും പട്ടികജാതി/വര്‍ഗ/ഒ.ബി.സി/ഭിന്നശേഷി വിഭാഗക്കാര്‍ 45 പെര്‍സന്‍ടൈല്‍ സ്കോറും നേടണം.
അപേക്ഷ ജൂണ്‍ 24 വരെ www.pgimer.edu.in വഴി നല്‍കാം. രണ്ടു പ്രോഗ്രാമുകള്‍ക്കും പ്രതിവര്‍ഷ ട്യൂഷന് ഫീസ് 250 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍.
Content Highlights: Chandigarh PIGIMER invites application for B.Sc Nursing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..