ചെയിന്‍ സര്‍വേ കോഴ്സിന് ജനുവരി 30 വരെ അപേക്ഷിക്കാം


എസ്.എസ്.എല്‍.സി. പാസായ 35 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാം

Screengrab: www.dslr.kerala.gov.in

ർവേ വകുപ്പ് നടത്തുന്ന ചെയിൻ സർവേ (ലോവർ) കോഴ്സിന് അപേക്ഷിക്കാം. മുന്നുമാസം വീതം ദൈർഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലാണ് കോഴ്സ്.

എസ്.എസ്.എൽ.സി. പാസായ 35 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി/വർഗക്കാർക്ക് 40 വയസ്സും ആണ് ഉയർന്ന പ്രായപരിധി. പ്രായം 2020 സെപ്റ്റംബർ ഒന്നുവെച്ചാണ് കണക്കാക്കുക.

അപേക്ഷാ ഫോറം www.dslr.kerala.gov.in-ൽ ലഭിക്കും. അപേക്ഷയോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി. ബുക്കിന്റെ ശരിപ്പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗക്കാർക്കുമാത്രം), ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും ആറ് മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസൽ), ജില്ല തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് (അസൽ) എന്നിവയുണ്ടാകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കവറിനു പുറത്ത് 'സർവേ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. വിലാസം: ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, വഴുതക്കാട്, തിരുവനന്തപുരം.

Content Highlights: Chain survey Course Apply till January 30

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented