-
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്ന കാലത്ത് ഇന്റര്‍നെറ്റിലെ സുരക്ഷാ വെല്ലുവിളികളും ചെറുതല്ല. സൈബര്‍ ലോകത്ത് സുരക്ഷിതമായ മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്നും കൂടുതല്‍ സുരക്ഷയൊരുക്കാന്‍ എന്തെല്ലാമാവാമെന്നും നിങ്ങള്‍ക്ക് ആശയമുണ്ടോ? എങ്കില്‍ സി.ബി.എസ്.ഇയുടെ ഇ-രക്ഷാ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.
എന്‍.സി.ഇ.ആര്‍.ടി സൈബര്‍ പീസ് ഫൗണ്ടേഷന്റെയും ദേശീയ ബാലാവകാശ കമ്മീഷന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുപുറമെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ഉപന്യാസം, ലഘുകുറിപ്പുകള്‍, ചിത്രരചന, പോസ്റ്റര്‍ തയ്യാറാക്കല്‍, വീഡിയോ നിര്‍മാണം, പുതിയ സാങ്കേതിക വിദ്യകളുടെ ആശയാവതരണം തുടങ്ങി നിരവധി വ്യത്യസ്തമായ വിഭാഗങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷിലോ ഹിന്ദിയിലോ വേണം ഇവ തയ്യാറാക്കാന്‍.
ഇ-രക്ഷയുടെeraksha.netഎന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ സെപ്റ്റംബര്‍ 30 വരെ മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം, എന്‍ട്രികള്‍ അയയ്ക്കാം. വിവിധ വിഭാഗങ്ങളിലെ വിജയികളെ നവംബര്‍ 11-ന് പ്രഖ്യാപിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും ലഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മത്സരവുമായി ബന്ധപ്പെട്ട് സൈബര്‍ പീസ് ടി.വി തയ്യാറാക്കിയ വീഡിയോ കാണാം.
Content Highlights: CBSE Asks Students to Participate in E-Raksha Competition 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..