നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്), മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്. ഉള്‍പ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
KEAM-2020 മുഖേന എന്‍ജിനീയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ ആന്‍ഡ് അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനോടകം ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ആവശ്യമുള്ളപക്ഷം ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അവസരമുണ്ട്. നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ ഫാര്‍മസി (ബി.ഫാം.) കോഴ്സ് തിരഞ്ഞെടുക്കാന്‍ വിട്ടുപോയവരും 2020-ലെ എന്‍ജിനിയറിങ് പ്രവേശനപ്പരീക്ഷയുടെ പേപ്പര്‍-1 എഴുതി നിശ്ചിത ഇന്‍ഡ്ക്സ് മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ളപക്ഷം ഫാര്‍മസി കോഴ്സ് പ്രസ്തുത അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും KEAM-2020 ല്‍ ഇതിനോടകം അപേക്ഷിച്ചവര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും 18 ന് വൈകീട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭിക്കും.
Content Highlights: Candidates can apply now for courses through KEAM 2020 portal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..