ഫോട്ടോ:മാതൃഭൂമി
ഏറ്റവും പുതിയ കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകളറിയാം
ഹാൾടിക്കറ്റ്
ജനുവരി അഞ്ചിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണൽ, ബി.കോം. ഓണേഴ്‌സ് (2017-21 പ്രവേശനം) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബർ 2022, ജനുവരി 16-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.എ.എച്ച്.ആർ.എം., (2021 പ്രവേശനം) എന്നീ പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
മാർക്ക്‌ലിസ്റ്റ് വിതരണം
2022 ഡിസംബർ ഒന്നിന് ഫലം പ്രഖ്യാപിച്ച അവസാനവർഷ ബി.കോം. പാർട്ട് മൂന്ന് (പാർട്ട് I to XVII) ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി സെപ്റ്റംബർ 2020 പരീക്ഷയുടെ മാർക്ക്‌ലിസ്റ്റുകൾ ഡിസംബർ 29 മുതൽ ജനുവരി 31 വരെ സർവകലാശാലാ പരീക്ഷാഭവനിലെ ബി.കോം. വിഭാഗത്തിൽനിന്ന് വിതരണംചെയ്യും.
ഹാൾടിക്കറ്റുമായി നേരിട്ടെത്തി മാർക്ക്‌ലിസ്റ്റ് കൈപ്പറ്റാം. ഈ കാലയളവിൽ മാർക്ക്‌ലിസ്റ്റ് കൈപ്പറ്റാത്തപക്ഷം ഫീസൊടുക്കി മാത്രമേ കൈപ്പറ്റാനാകൂ.
പരീക്ഷ
ഏഴാം സെമസ്റ്റർ ബി.ആർക്. റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബർ 2022 പരീക്ഷ ജനുവരി 27-ന് തുടങ്ങും.
Content Highlights: calicut university latest notifications
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..