കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ഭാഗമായി തിയറി ക്ലാസുകള്‍ക്കൊപ്പം പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രായം: 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്.
അപേക്ഷാ ഫീസ്: 300/-രൂപ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ (www.icjcalicut.com) നല്കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍(NEFT)ആയോ, ഇ-പേമെന്റ് ആപ്പുകള്‍ വഴിയോ അടയ്ക്കാം. ആഗസ്റ്റ് 18 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447777710, 04952727869, 2721860, ഇ-മെയില്‍: icjcalicut@gmail.com.
Content Highlights: Calicut Press Club invites application for Journalism PG diploma course
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..