എയിംസ് ബി.എസ്സി., എം.എസ്സി: ഫൈനല്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ


ബേസിക് രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള രജിസ്‌ട്രേഷന്‍ യുണിക് കോഡ് (ആര്‍.യു.സി.) www.aiimsexams.org വഴി രൂപപ്പെടുത്തിയശേഷമാണ് ഫൈനല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്

-

യിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ബി.എസ്സി., എം.എസ്സി., പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷകൾക്കുള്ള ഫൈനൽ രജിസ്ട്രേഷൻ ഏപ്രിൽ 15 വരെ നടത്താം.

ബേസിക് രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയവർ ഫൈനൽ രജിസ്ട്രേഷൻ നടത്താനുള്ള രജിസ്ട്രേഷൻ യുണിക് കോഡ് (ആർ.യു.സി.) www.aiimsexams.org വഴി രൂപപ്പെടുത്തിയശേഷമാണ് ഫൈനൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

ഇതിന്റെ ഭാഗമായി പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം. അപേക്ഷാഫീസ് അടയ്‍ക്കണം. ഏപ്രിൽ 15-ന് വൈകീട്ട് അഞ്ച് വരെ ഈ സൗകര്യം ഉണ്ടാകും.

* ബി.എസ്സി: നഴ്സിങ്:ബി.|എസ്സി. (ഓണേഴ്സ്) നഴ്സിങ് (ന്യൂഡൽഹി, ഭോപ്പാൽ, ഭുവനേശ്വർ, ജോദ്പുർ, പട്ന, റായ്പുർ, ഋഷികേശ്), ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) (ന്യൂഡൽഹി)

* പാരാമെഡിക്കൽ ബാച്ചിലർ: ന്യൂഡൽഹി- ഒപ്ടോമെട്രി, മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രഫി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ ഹൈജിൻ, ഓപ്പറേഷൻ തിയേറ്റർ ടെക്നോജി ഭുവനേശ്വർ - മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യാ ടെക്നോളജി, മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രഫി, മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോതെറാപ്പി ഋഷികേശ്- അനസ്തേഷ്യാ ടെക്നോളജി, യൂറോളജി ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി, സ്ലീപ്പ് ലബോറട്ടറി ടെക്നോളജി, റെസ്പിറേറ്ററി തെറാപ്പി, ന്യൂറോ മോണിട്ടറിങ് ടെക്നോളജി, ഓർത്തോപീഡിക്സ് ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഡെന്റൽ ഹൈജിൻ, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഒപ്ടോമെട്രി

* എം.എസ്സി.: എം.എസ്സി. നഴ്സിങ്, എം.എസ്സി. (മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫാർമക്കോളജി, മെഡിക്കൽ ഫിസിയോളജി, ബയോഫിസിക്സ്, റിപ്രൊഡക്ടീവ് ബയോളജി ആൻഡ് ക്ലിനിക്കൽ എംബ്രിയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, കാർഡിയോവാസ്കുലർ ഇമേജിങ് ആൻഡ് എൻഡോവാസ്കുലർ ടെക്നോളജീസ്. എം. ബയോടെക്നോളജി.

വിവരങ്ങൾക്ക്: www.aiimsexams.org

Content Highlights: B.SC, M.SC courses at AIIMS. Apply till april 15

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented