രാജീവ് ഗാന്ധി സെന്ററില്‍ ബയോടെക്‌നോളജി എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷിക്കാം


Representative image

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജി എം.എസ്‌സി. ബയോടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഹരിയാണയിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അഫിലിയേഷനുള്ള പ്രോഗ്രാമില്‍ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനിയറിങ്, മോളിക്യുളാര്‍ ഡയഗണോസ്റ്റിക്‌സ് ആന്‍ഡ് ഡി.എന്‍.എ. പ്രൊഫൈലിങ് എന്നീ മൂന്ന് സവിശേഷമേഖലകളില്‍ പഠനാവസരമുണ്ട്.

ബയോടെക്‌നോളജിയുടെ അടിസ്ഥാനതത്ത്വങ്ങളുടെ പഠനത്തോടൊപ്പം, ലബോറട്ടറി പരിശീലനത്തിലും വ്യവസായ/ഗവേഷണ പ്രായോഗികജ്ഞാനത്തിലും പാഠ്യപദ്ധതി, പ്രാധാന്യം നല്‍കുന്നു. എന്റര്‍പ്രൈസ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് എന്നീ ആശയങ്ങളും പാഠ്യപദ്ധതിയിലുണ്ട്. ആദ്യവര്‍ഷം പ്രതിമാസം 6000 രൂപ നിരക്കിലും രണ്ടാംവര്‍ഷം പ്രതിമാസം 8000 രൂപനിരക്കിലും സ്‌റ്റൈപ്പെന്റ് ലഭിക്കും.

യോഗ്യത: 60 ശതമാനം മാര്‍ക്ക് (പട്ടിക, ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് പോയന്റ് ആവറേജ് നേടിയുള്ള സയന്‍സ്, എന്‍ജിനിയറിങ്, മെഡിസിന്‍ എന്നിവയില്‍ ഒന്നിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ചിലര്‍ ബിരുദം വേണം.

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്ബയോടെക്‌നോളജി (ഗാറ്റ്ബി) യില്‍ സാധുവായ സ്‌കോര്‍ നേടണം. ഗാറ്റ്ബി സ്‌കോര്‍ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

അപേക്ഷ www.rgcb.res.in/MSc2022/ വഴി ജൂണ്‍ 30ന് വൈകീട്ട് 5.30 വരെ നല്‍കാം.

Content Highlights: Biotechnology at Rajiv Gandhi Center

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented