പ്രതീകാത്മക ചിത്രം | Photo:gettyimages.in
ദെഹ്‌റാദൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് വിഷ്വല്‍ ഡിസെബിലിറ്റീസ് (എന്‍.ഐ.ഇ.പി.വി.ഡി.) വിഷ്വല്‍ ഇംപെയര്‍മെന്റില്‍ നടത്തുന്ന ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എം.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എഡിന് അപേക്ഷാര്‍ഥി 50 ശതമാനം മാര്‍ക്കോടെ ബി.എ./ബി.എസ്‌സി./ബി.കോം ബിരുദം നേടിയിരിക്കണം. ബിരുദ പ്രോഗ്രാമിന് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സയന്‍സ് (ഫിസിക്‌സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി) എന്നിവയില്‍ രണ്ടു വിഷയങ്ങള്‍ ഓരോന്നിനും കുറഞ്ഞത് 200 മാര്‍ക്കോടെ ജയിച്ചിരിക്കണം.
എം.എഡ്. പ്രവേശനം തേടുന്നവര്‍ ബി.എഡ്. (വിഷ്വല്‍ ഇംപെയര്‍മെന്റ്)/തുല്യ പ്രോഗ്രാം 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ബി.എഡ്. യോഗ്യത നേടിയശേഷം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള സ്‌പെഷ്യല്‍ എജ്യുക്കേഷനിലെ ഒരുവര്‍ഷ/രണ്ടുവര്‍ഷ ഡിപ്ലോമ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് രണ്ട് കോഴ്‌സുകള്‍ക്കും 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
ഫെബ്രുവരി 21-ന് രാവിലെ 10 മുതല്‍ 12 വരെ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. അപേക്ഷാഫോറം ഉള്‍പ്പെടുന്ന പ്രോസ്പക്ടസ് www.nivh.gov.in ല്‍ നിന്നും ഡൗണ്‍ലോഡുചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 12-നകം പ്രോസ്പക്ടസില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ കിട്ടണം.
Content Highlights: B.Ed, M.Ed in Special education apply till February 12
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..