ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം


അവസാനതീയതി - ജൂലായ് 24

ഐ.എച്ച്.ആര്‍.ഡി.യുടെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്‌മെന്റ്) നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് http://ihrd.ac.in/index.php/admissions വഴി അപേക്ഷിക്കാം. ചേരാന്‍ താത്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടും അപേക്ഷ നല്‍കാം. അവസാന തീയതി ജൂലായ് 24.

ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ജൂലായ് 24-ന് വൈകീട്ട് മൂന്നിനകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.

സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. വിഭാഗത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് അവസാന തീയതിക്കു മുമ്പായി പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെ വന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ലഭിക്കും.

ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴിലെ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍: മുട്ടട (തിരുവനന്തപുരം -0471 2543888), അടൂര്‍ (പത്തനംതിട്ട -0473 4224078), ചേര്‍ത്തല (ആലപ്പുഴ -0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട -0496 2680574), പുതുപ്പള്ളി (കോട്ടയം -0481 2351485), പീരുമേട് (ഇടുക്കി -04869 232899), മുട്ടം (തൊടുപുഴ -04862 255755), കലൂര്‍ (എറണാകുളം -0484 2347132), കപ്രശ്ശേരി (എറണാകുളം - 0484 2604116), ആലുവ (0484 2623573), വരടിയം (തൃശ്ശൂര്‍ -0487 2214773), വാക്കാട് (മലപ്പുറം - 0483 2725215), വട്ടംകുളം (മലപ്പുറം -0494 2681498)
, പെരിന്തല്‍മണ്ണ (0493-3225086), തിരുത്തിയാട് (കോഴിക്കോട് -0495 2721070).

വിവരങ്ങള്‍ക്ക്: http://ihrd.ac.in/index.php/admissions.

Content Highlights: apply now for technical higher secondary admissions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented